Monday, June 27, 2011

അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായ തടവ് : മുഖ്യമന്ത്രി ഇടപെടണമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍


കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായ തടവും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ആവശ്യപ്പെട്ടു.

ഒരു കേരളീയനെതിരെ അന്യസംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ബാധ്യതയുണ്ട്. എറണാകുളത്ത് ഫോറം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂലൈയില്‍ മഅ്ദനിയുടെ മോചനവുമായി ബന്ധപ്പെട്ട് ഫോറത്തിന്റെയും സമാന ചിന്താഗതിയുള്ള സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ദേശീയതലത്തില്‍ ഉള്‍പ്പെടെ സമര അഭിപ്രായ രൂപവത്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി മുഹമ്മദ്, വയലാര്‍ ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ടി.മുഹമ്മദ് വേളം, ടി.എ. മുജീബ് റഹ്മാന്‍, ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

Sunday, June 26, 2011

മ‌അദനി വേട്ടയുടെ കാണാപ്പുറങ്ങള്‍

സെമിനാര്‍ മുന്‍ കെ.പി.സി.സി.പ്രസിഡണ്ട്‌ കെ.മുരളീധരന്‍ ഉത്ഘാടനം ചെയ്യും. ജനപ്രതിനിധികള്‍, സാംസ്കാരിക നായകര്‍, മത പണ്ഡിതന്മാര്‍ തുടങ്ങി സമൂഹത്തിന്റെ വിവിധ തുറകളില്‍ പ്രവര്‍ത്തിക്കുന്ന നിരവധി വ്യക്തിത്വങ്ങള്‍ പരിപാടിയില്‍ സംബന്ധിക്കും.

Tuesday, June 21, 2011

മഅ്ദനിയുടെ ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍

(Source: Madhyamam Daily dated 21-06-2011)

ബംഗളൂരു: പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ചികിത്സ തുടരണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചതായി അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാന്‍ പറഞ്ഞു. കോടതി നിര്‍ദേശപ്രകാരം മഅ്ദനിക്ക് ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തിയ സൗഖ്യ ഹോളിസ്റ്റിക് ട്രീറ്റ്‌മെന്റ് സെന്ററില്‍ തിങ്കളാഴ്ച സന്ദര്‍ശിച്ച അഭിഭാഷകന്‍ ഡോക്ടര്‍മാരുമായി ചികിത്സയുടെ പുരോഗതിയെക്കുറിച്ച് ചര്‍ച്ചചെയ്തു. 

ഒരുവര്‍ഷത്തോളം ജയിലില്‍ ആവശ്യമായ ചികിത്സ ലഭിക്കാത്തതിന്റെ ദൂഷ്യഫലം മഅ്ദനിയുടെ ശരീരത്തില്‍ പ്രകടമാണെന്ന് ഡോക്ടര്‍മാര്‍ അഭിപ്രായപ്പെട്ടതായും അഭിഭാഷകന്‍ വ്യക്തമാക്കി. പ്രമേഹം, കഴുത്തുവേദന തുടങ്ങിയ നിരവധി രോഗങ്ങള്‍ അനുഭവിക്കുന്ന മഅ്ദനിക്ക് 28 ദിവസത്തെ പഞ്ചകര്‍മ ചികിത്സയാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. നാലാഴ്ച നീളുന്ന ചികിത്സക്കുശേഷം കാര്യമായ മാറ്റം പ്രതീക്ഷിക്കുന്നുണ്ടെന്നും അഭിഭാഷകനോട് അവര്‍ പറഞ്ഞു. ആശുപത്രിയുടെ അന്തരീക്ഷത്തിലും ചികിത്സാ രീതിയിലും മഅ്ദനി സന്തുഷ്ടനാണെന്നും അഡ്വ. ഉസ്മാന്‍

Friday, June 17, 2011

മഅ്ദനിയെ കാണാന്‍ അഭിഭാഷകനും ബന്ധുക്കള്‍ക്കും വിലക്ക്

(Madhyamam Daily - dated Fri, 06/17/2011)

ബംഗളൂരു: സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പഞ്ചകര്‍മ ചികിത്സക്കായി വൈറ്റ്ഫീല്‍ഡിലെ ആയുര്‍വേദ ആശുപത്രിയായ 'സൗഖ്യ'യില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകരെയും ബന്ധുക്കളെയും അനുവദിക്കാത്തത് വിവാദമാകുന്നു. ജൂണ്‍ ഏഴിന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഅ്ദനിയെ സന്ദര്‍ശിക്കാന്‍ അഭിഭാഷകനും ബന്ധുവിനും അനുമതി നല്‍കണമെന്ന് കാണിച്ച് ജയില്‍ സൂപ്രണ്ട് കത്ത് നല്‍കിയിട്ടും സുരക്ഷാ ചുമതലയുള്ള ആംഡ് റിസര്‍വ് പൊലീസ് നിരസിച്ചു. കോടതി നടപടികളെക്കുറിച്ച് ആലോചിക്കുന്നതിനും ചികിത്സാ റിപ്പോര്‍ട്ടുകള്‍ നല്‍കുന്നതിനുമാണ് കഴിഞ്ഞ ദിവസം മഅ്ദനിയുടെ അഭിഭാഷകന്‍ അഡ്വ.പി. ഉസ്മാനും ബന്ധു മുഹമ്മദ് റജീബും കാണാന്‍ ശ്രമിച്ചത്.  കോടതി ഉത്തരവ് നല്‍കിയാലേ സന്ദര്‍ശനാനുമതി നല്‍കാനാകൂ എന്നായിരുന്നു പൊലീസിന്റെ നിലപാട്.

Tuesday, June 7, 2011

ചികിത്സക്കായി മഅ്ദനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു


(Madhyamam daily - 06/07/2011)

ബംഗളൂരു: ബംഗളൂരു സ്‌ഫോടനകേസില്‍ പ്രതിയായി ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന അബ്ദുല്‍നാസര്‍ മഅ്ദനിയെ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 21 ദിവസത്തെ പഞ്ചകര്‍മ ചികിത്സക്കായാണ് വൈറ്റ് ഫീല്‍ഡിലെ സൗക്യ ഇന്റര്‍നാഷണല്‍ ഹോളിസ്റ്റിക് ഹെല്‍ത്ത് സെന്ററില്‍ പ്രവേശിപ്പിച്ചത്.

നടുവേദന, അള്‍സര്‍, സെര്‍വിക്കല്‍ സ്‌പോണ്ടിലിറ്റീസ് എന്നീ രോഗങ്ങള്‍ക്കുള്ള ചികിത്സയാണ് നടത്തുക. ആശുപത്രി എം.ഡി ഐസക്ക് മത്തായി, ആയ്യുര്‍വേദിക് വിഭാഗം തലവന്‍ ഡോ.ഷാജി എന്നിവര്‍ മഅ്ദനിയെ പരിശോധിച്ചു. ചികിത്സ ആരംഭിച്ചിട്ടുണ്ട്.

Monday, June 6, 2011

ജയില്‍ അധികൃതര്‍ പെരുമാറുന്നത് മനുഷ്യത്വരഹിതമായി - മഅ്ദനി

കൊച്ചി: ജയില്‍ അധികൃതര്‍ മനുഷ്യത്വരഹിതമായി പെരുമാറുന്നെന്നും സുപ്രീംകോടതി ഉത്തരവുകള്‍ പോലും നടപ്പാക്കുന്നില്ലെന്നും അബ്ദുന്നാസിര്‍ മഅ്ദനി. ഇതുസംബന്ധിച്ച് അദ്ദേഹം ബംഗളൂരു സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് പരാതി നല്‍കി.