Saturday, July 30, 2011

പീഡിപ്പിക്കപ്പെടുന്ന മഅ്ദനിമാര്‍ക്ക് വേണ്ടി രംഗത്തുണ്ടാവും: എസ്.ഡി.പി.ഐ

(Courtesy: http://sdpi.in )
കൊല്ലം: രാജ്യത്തു പീഡിപ്പിക്കപ്പെടുന്ന നൂറുകണക്കിനു മഅ്ദനിമാര്‍ക്കുവേണ്ടി എസ്.ഡി.പി.ഐ രംഗത്തുണ്ടാവുമെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ കൊല്ലത്തു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിവിധ ജയിലുകളില്‍ നിരവധി മഅ്ദനിമാര്‍ കിടക്കുന്നുണ്ട്. ധാരാളം പേര്‍ വിചാരണത്തടവുകാരായി കഴിയുന്നുണ്ട്. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളെ കുറ്റംചെയ്തവരായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു. 1998ല്‍ മഅ്ദനിക്കുവേണ്ടി രംഗത്തിറങ്ങിയപ്പോള്‍ തീവ്രവാദികള്‍ക്കുവേണ്ടി തീവ്രവാദികള്‍ രംഗത്തിറങ്ങുന്നു എന്നു ചിലര്‍ ആക്ഷേപിച്ചിരുന്നു. പലരും അതൊക്കെ മറന്നു. നാം അതു മറക്കുന്നവരല്ല പക്ഷേ, പൊറുക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.

Thursday, July 28, 2011

Indian State and the Art of Fabricating False Cases :: Convention on July 30, 2011 at Bangalore


PROGRAM 
Indian State and the Art of Fabricating False Cases
Convention on July 30, 2011 in Bangalore
Venue: NGO Hall, Cubbon Park, Bangalore
Date: July 30, 2011
Time: 9.30 am to 6.30 pm


DESCRIPTION
Two spectres are haunting the civil society in India – the spectres of
communalism and globalisation.


As a part this invasion on people, minorities are attacked as it happened in Gujarat or Kandhamal and many other places in the recent past. Multinationals, the World Bank, ADB, IMF and other international
organisations decide on the policies of the Indian Government today. Land,
forests, hills, lakes, rivers and seas are sold to the corporates. Prices
are rising and the corruption level has reached the peak as never before,
due to such policies. 

മഅ്ദനി: നീതി നിഷേധത്തിന് താക്കീതായി രാജ്ഭവന്‍ മാര്‍ച്ച്


Published on Madhyamam Daily dated Thu, 07/28/2011

തിരുവനന്തപുരം: ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ തടവില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയുടെ മോചനം ആവശ്യപ്പെട്ട് കേരള മുസ്‌ലിം സംയുക്തവേദി സംഘടിപ്പിച്ച രാജ്ഭവന്‍ മാര്‍ച്ച് നിയമനിഷേധത്തിനും മനുഷ്യാവകാശലംഘനത്തിനും എതിരെയുള്ള ശക്തമായ താക്കീതായി. മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിച്ച മാര്‍ച്ചില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്തു. രാജ്ഭവന് മുന്നില്‍ പൊലീസ് ബാരിക്കേഡ് തീര്‍ത്ത് മാര്‍ച്ച് തടഞ്ഞു.  തുടര്‍ന്ന്  പ്രവര്‍ത്തകര്‍ റോഡില്‍ കുത്തിയിരുന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ചു.

Tuesday, July 26, 2011

മഅ്ദനിക്ക് നീതി: രാജ്‌ഭവന്‍ മാര്‍ച്ച് നാളെ


പ്രമുഖ രാഷ്‌ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ ഭരണകൂടം പുലര്‍ത്തുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം സംയുക്തവേദി സംഘടിപ്പിക്കുന്ന രാജ്‌ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും നാളെ തലസ്ഥാനത്ത് നടക്കും. അന്യായമായി തടങ്കലിട്ടിരിക്കുന്ന മ‌അദനിയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും കള്ളത്തെളിവുകളുടെ  അടിസ്ഥാനത്തില്‍ മ‌അദനിയെ പിടിച്ചു വെച്ചിരിക്കുകയാണ്. കഴിഞ്ഞ റമദാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലരുടെ താല്‍‌പര്യങ്ങളാണ് അദ്ദേഹത്തിനു നീതി ലഭിക്കുന്നതിനു തടസ്സമാകുന്നത്. വിചാരണത്തടവുകാരനായി ജാമ്യം പോലും അനുവദിക്കാതെ ഒരു പ്രമുഖ രാഷ്‌ട്രീയ-സാമൂഹികപ്രവര്‍ത്തകനെ തടവിലിടുന്നത് മനുഷ്യാവകാശ ധ്വംസനമാണ്. അന്യസംസ്ഥാന ജയിലറയില്‍ കേരളത്തിലെ ഒരു പ്രമുഖ പൌരന്‍ മുനുഷ്യാവകാശലംഘനം നേരിടുമ്പോള്‍ കേരളസര്‍ക്കാര്‍ തുടരുന്ന അപകടകരമായ മൌനം അവസാനിപ്പിക്കേണ്ടതാണ്.

രാവിലെ 10 മണിക്ക് മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് രാജ്‌ഭവന് മുന്നില്‍ അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് ശഹാബുദീന്‍ ഉദ്ഘാടനം ചെയ്യും. കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. എ സമ്പത്ത് എം.പി, എം.എല്‍.എമാരായ കെ ടി ജലീല്‍, പി ടി എ റഹീം, ജമീലാ പ്രകാശം, പാലോട് രവി, മുന്‍മന്ത്രി നീലലോഹിത ദാസന്‍ നാടാര്‍, മാധ്യമനിരൂപകന്‍ ഭാസുരേന്ദ്രബാബു, മുസ്ലിംലീഗ്, ഐ.എന്‍.എല്‍, ജമാഅത്തെ ഇസ്ലാമി, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, കെ.എം.വൈ.എഫ്, സോളിഡാരിറ്റി, അല്‍ഹാദി അസോസിയേഷന്‍, മാന്നാനീസ് അസോസിയേഷന്‍, അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍, മഹല്ല് ഇമാം ഐക്യവേദി, നദ്വീസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ സംബന്ധിക്കും.

Monday, July 25, 2011

മഅ്ദനിയോട് ചെയ്യുന്നത് സമ്പൂര്‍ണ പൗരാവകാശ നിഷേധം -കെ.ഇ.എന്‍


Published on Madhyamam online dated Mon, 07/25/2011


കോഴിക്കോട്: അബ്ദുന്നാസിര്‍ മഅ്ദനിയുടെ കാര്യത്തില്‍ നടക്കുന്നത് സമ്പൂര്‍ണ പൗരാവകാശ നിഷേധമാണെന്ന് കെ.ഇ.എന്‍ കുഞ്ഞഹമ്മദ്. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം കോഴിക്കോട് ചാപ്റ്റര്‍ സംഘടിപ്പിച്ച ബഹുജന സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കോയമ്പത്തൂര്‍ ജയിലില്‍ അകാരണമായ പീഡനമാണ് മഅ്ദനി അനുഭവിച്ചതെന്ന് തെളിയിക്കപ്പെട്ടതാണ്. അതൊരു ജുഡീഷ്യല്‍ ദുരന്തമായിരുന്നു. വിചാരണ കൂടാതെ ശിക്ഷിക്കാന്‍ ലോകത്തെ ഒരു ഭരണഘടനയും മനുഷ്യാവകാശവും ആരെയും അനുവദിക്കുന്നില്ല. കുറ്റവാളിയെന്ന് തെളിയിക്കപ്പെട്ടാല്‍ പോലും മനുഷ്യാവകാശങ്ങള്‍ പാലിക്കപ്പെടേണ്ടതുണ്ട്. മഅ്ദനിയുടെ കാര്യത്തില്‍ ഇതൊന്നുമുണ്ടായില്ല.

Sunday, July 24, 2011

ബംഗളൂരു സ്‌ഫോടനം: വിചാരണ കര്‍ണാടകക്ക് പുറത്തേക്ക് മാറ്റണം -ആരിഫലി


Published on Madhyamam Daily dated 07/23/2011

കൊല്ലം: നീതിപൂര്‍വമായ വിചാരണക്കും സ്വതന്ത്രമായ നീതിനിര്‍വഹണത്തിനും ബംഗളൂരു സ്‌ഫോടനക്കേസിന്റെ വിചാരണ കര്‍ണാടകക്ക് പുറത്തുള്ള കോടതിയിലാക്കണമെന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീര്‍ ടി. ആരിഫലി. 'മഅ്ദനിയെ മോചിപ്പിക്കുക' എന്ന മുദ്രാവാക്യമുയര്‍ത്തി സോളിഡാരിറ്റി സംഘടിപ്പിച്ച മനുഷ്യാവകാശ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

മഅ്ദനിയുടെ ജയില്‍ മോചനത്തിന് അഭിപ്രായ വ്യത്യാസങ്ങള്‍ മറന്ന് ഐക്യപ്പെടണം -സെമിനാര്‍


Published on Madhyamam daily dated 07/23/2011

മലപ്പുറം: നീതി നിഷേധത്തിന്റെ പ്രതിരൂപമായി ജയിലിലടക്കപ്പെട്ട അബ്ദുന്നാസിര്‍ മഅ്ദനിക്ക് വേണ്ടി കക്ഷി,മത,ജാതി വ്യത്യാസമില്ലാതെ നാട് ഐക്യപ്പെടണമെന്ന്  പി.ഡി.പി ഉത്തരമേഖലാ സെമിനാര്‍ അഭിപ്രായപ്പെട്ടു.മഅ്ദനി വേട്ടയുടെ കാണാപ്പുറങ്ങള്‍ എന്ന തലക്കെട്ടിലാണ് പരിപാടി   സംഘടിപ്പിച്ചത്. വിയോജിപ്പിന്റെ തലങ്ങളുണ്ടെങ്കിലും മഅ്ദനിയെ അന്യായമായി പീഡിപ്പിക്കുന്നതിനെ ന്യായീകരിക്കാനാവില്ലെന്ന് സെമിനാര്‍ ഉദ്ഘാടനം ചെയ്ത സ്വാമി വിശ്വഭദ്രാനന്ദ ശക്തി ബോധി പറഞ്ഞു. ഇന്ത്യന്‍ നീതി പീഠത്തിന്‍െ അന്യായമുഖം വെളിപ്പെടുത്തുന്നതാണ് മഅ്ദനിയുടെ ജയില്‍ വാസമെന്നും അദ്ദേഹം പറഞ്ഞു.

മദനിയെ തൂക്കിക്കൊല്ലുക !!!

Friday, July 22, 2011

ഭീകര വിരുദ്ധയുദ്ധവും ഭരണകൂടം സൃഷ്ടിച്ചെടുത്ത പൊതുബോധവും- അജിത് സാഹി


(ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം 20-07-2011 ല്‍ സെക്രട്ടറിയേറ്റ് നടയില്‍ സംഘടിപ്പിച്ച പൗരാവകാശ പ്രവര്‍ത്തകരുടെ ധര്‍ണ്ണയില്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണ്ണരൂപം)
(Courtesy: http://marushabdam.blogspot.com/2011/07/blog-post.html )

കര്‍ണ്ണാടകയില്‍ ജയിലില്‍ കഴിയുന്ന കേരളത്തിലെ രാഷ്ട്രീയ നേതാവായ മഅദനിക്കു നീതികിട്ടാന്‍ വേണ്ടി രൂപീകരിച്ച ജസ്റ്റിസ് ഫോര്‍ മഅദനി ഫോറം കുറച്ചു ദിവസങ്ങള്‍ക്കു മുന്‍പാണ് ഇത്തരം ഒരു പരിപാടിയിലേക്ക് എന്നെ ക്ഷണിച്ചത്. അത് എനിക്കു നല്‍കിയ അംഗീകാരമായി കരുതുന്നു.മഅദനിയുടെ മുന്‍കാല അനുഭവം വിശദീകരിക്കാതെ തന്നെ നിങ്ങള്‍ക്കറിയാം. എങ്ങനെയാണ് അദ്ദേഹം കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടതെന്നും പിന്നീടി വര്‍ഷങ്ങള്‍ നീണ്ട ജയില്‍ വാസത്തിന് ശേഷം നിരപരാധിയെന്നു കണ്ടെത്തി വിട്ടയക്കപ്പെട്ടതെന്നും. ഇപ്പോള്‍ കര്‍ണ്ണാടക സര്‍ക്കാരാണ് ബാംഗ്ലൂര്‍ സ്‌ഫോഢനകേസില്‍ അദ്ദേഹത്തെ പ്രതിചേര്‍ത്തത്. അദ്ദേഹത്തെ ഇങ്ങനെ ഒരു കേസില്‍ പ്രതിചേര്‍ത്തതിനെപ്പറ്റി കര്‍ണ്ണാടക സര്‍ക്കാാരിന്റെ പ്രോസിക്യൂട്ടര്‍മാര്‍ ഉത്തരം പറയേണ്ടുന്ന പല ചോദ്യങ്ങളുമുണ്ട്.

Thursday, July 21, 2011

മഅദനിക്ക് നീതി ലഭ്യമാക്കണം - ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ


തിരുവനന്തപുരം : പി.ഡി.പി.ചെയര്‍മാന്‍ അബ്ദുല്‍ നാസ്സര്‍ മഅദനിക്ക് നീതി ലഭ്യമാക്കണമെന്നും മഅദനിക്ക് നേരിടേണ്ടി വരുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ പൊതു സമൂഹം ക്രിയാത്മകമായി പ്രതികരിക്കണമെന്നും മുസ്ലിം ലീഗ് നേതാവ് ടി.എ.അഹമ്മദ് കബീര്‍ എം.എല്‍.എ. ആവശ്യപ്പെട്ടു. സത്യന്‍ സ്മാരക ഹാളില്‍ പി.ഡി.പി.ദക്ഷിണ മേഖലാ കമ്മിറ്റി 'മഅദനി മുതല്‍ ബിനായക് സെന്‍ വരെ, നീതി നിഷേധത്തിന്റെ കാണാപ്പുറങ്ങള്‍' എന്ന ശീര്‍ഷകത്തില്‍ സംഘടിപ്പിച്ച സെമിനാര്‍ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മഅദനി വിഷയത്തില്‍ മുന്‍ കാലങ്ങളിലെന്ന പോലെ നിയമസഭയും സര്‍ക്കാരും ഉറച്ച നിലപാട് സ്വീകരിക്കണമെന്നും മഅദനി നിരപരാധിയാണെന്നത് പകല്‍ പോലെ വ്യക്തമാണെന്നും സെമിനാറില്‍ സംസാരിച്ച കൊടുവള്ളി എം.എല്‍.എ.പി.ടി.എ.റഹീം അഭിപ്രായപ്പെട്ടു. പൊതു സമൂഹത്തിന്റെ സുവ്യക്തമായ ഇടപെടലിലൂടെ മഅദനിക്ക് നീതിലഭിക്കുന്നതിനുള്ള അവസരം സംജാതമാകണമെന്നും റഹീം ആവശ്യപ്പെട്ടു.


ജമീല പ്രകാശം എം.എല്‍.എ., ജെ.എം.എഫ്.കണ്‍വീനര്‍ ഷഹീര്‍ മൌലവി, കേരള മഹല്ല് ഇമാം ഐക്യവേദി പ്രസിഡണ്ട്‌ പാച്ചല്ലൂര്‍ അബ്ദുല്‍ സലിം മൌലവി, പി.ഡി.പി.സംസ്ഥാന സെക്രട്ടറി അജിത്കുമാര്‍ ആസാദ്, കേന്ദ്ര കര്‍മ്മ സമിതി അംഗങ്ങളായ സുബൈര്‍ സബാഹി, മാഹിന്‍ ബാദുഷ മൌലവി, സാബു കൊട്ടാരക്കര, അഡ്വ.സത്യദേവ്, പനവൂര്‍ ഹസ്സന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Wednesday, July 20, 2011

മഅ്ദനി കേസ് ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റണം -അജിത് സാഹി


(Courtesy: Madhyamam Online dated 20/07/2011)
തിരുവനന്തപുരം: അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരായ കേസുകളിലെ  തുടര്‍നടപടി അനന്തമായി നീട്ടിക്കൊണ്ടുപോകരുതെന്നും ഫാസ്റ്റ്ട്രാക്ക് കോടതിയിലേക്ക് മാറ്റി ഉടന്‍ വിചാരണ പൂര്‍ത്തിയാക്കണമെന്നും തെഹല്‍ക മുന്‍ എഡിറ്റര്‍ അറ്റ് ലാര്‍ജ് അജിത് സാഹി ആവശ്യപ്പെട്ടു. മഅ്ദനിക്ക് നീതി ലഭ്യമാക്കാര്‍ കേരള സര്‍ക്കാര്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം സംഘടിപ്പിച്ച സെക്രട്ടേറിയറ്റ്ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഏറ്റവും വലിയ മനുഷ്യാവകാശ ധ്വംസനമാണ് മഅ്ദനിയുടെ വിഷയത്തില്‍ സംഭവിക്കുന്നത്.   കോയമ്പത്തൂര്‍ സ്‌ഫോടന കേസില്‍ അദ്ദേഹത്തെ വര്‍ഷങ്ങേളാളം  ജയിലിലടച്ച് ഒടുവില്‍ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെവിട്ടു.  ഇപ്പോള്‍ മഅ്ദനിയെ ജയിലിലടച്ചത് എന്തിനാണെന്ന് കര്‍ണാടക സര്‍ക്കാറും പ്രോസിക്യൂഷനും വ്യക്തമാക്കേണ്ടതുണ്ട്. മഅ്ദനി കുടകില്‍ പോയി ഗൂഢാലോചന നടത്തിയെന്നതാണ് ഒരു ആരോപണം. തന്റെ സഹപ്രവര്‍ത്തകയായിരുന്ന ഷാഹിന കുടകില്‍ പോയി ദൃക്‌സാക്ഷികളെ കണ്ട് ഇതിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാനുള്ള ശ്രമമാണ് നടത്തിയത്. അതിന്അവര്‍ക്കെതിരെ കള്ളക്കേസെടുക്കുകയാണ് കര്‍ണാടക പൊലീസ് ചെയ്തത്.

മഅ്ദനി: ഈ അന്യായത്തടവില്‍ നമ്മളും കുറ്റവാളികളാണ്


നിഷ്ഠൂരനായ ഭരണാധികാരിയില്‍ നിന്ന് ഹിംസ്ര ജന്തുവില്‍ നിന്നെന്നപോലെ ജനം ഓടിയകലുമെന്ന് പറഞ്ഞത് ചൈനയിലെ പഴയ തത്വജ്ഞാനി കണ്‍ഫ്യൂഷ്യസാണ്. ഓടിപ്പോകാതിരിക്കാന്‍ പിന്നീട് ഭരണാധികാരികള്‍ ജയിലുകള്‍ പണിതു. കണ്‍ഫ്യൂഷ്യസ് തന്നെ പറഞ്ഞ ഒരു കഥയുണ്ട്. കാട്ടില്‍വെച്ച് ഭാര്യയെയും കുഞ്ഞിനെയും കരടി പിടിച്ചുതിന്ന് കരഞ്ഞിരിക്കുന്ന ഒരു മനുഷ്യന്റെ കഥ. അവനോട് എന്നിട്ടും  നിങ്ങളെന്താണ് നാട്ടില്‍ പോകാതെ ഇവിടെത്തന്നെ ഇരിക്കുന്നതെന്ന് ചോദിച്ചപ്പോള്‍ അവന്‍ പറഞ്ഞു. നാട്ടില്‍ പോകാന്‍ പാടില്ല, അവിടെ ഭരണാധികാരിയുണ്ട്. മനുഷ്യനെ കൊന്നുതിന്നുന്ന കരടിയേക്കാള്‍ ഭീകരരായ ഭരണകൂടങ്ങള്‍. സ്വന്തം പ്രജകളെ തിന്ന് അധികാരത്തിന്റെ വിശപ്പ് മാറ്റുന്ന ഭരണാധികാരികള്‍. അധികാരം ഒരാസക്തിയാണ്. ആ ആസക്തിയില്‍ കൊല്ലപ്പെടുന്നവനും തിന്നുന്നവനുമുണ്ട്.
എല്ലാവരുടെയും സുരക്ഷക്ക് മനുഷ്യന്‍ കണ്ടുപിടിച്ച സംവിധാനമാണ് ആധുനിക ജനാധിപത്യ ഭരണകൂടമെന്നത്. എന്നാല്‍ പ്രയോഗത്തില്‍ അത് പലപ്പോഴും ഒരു കെണിയാണ്. ദുര്‍ബല ജനവിഭാഗങ്ങള്‍ ചെന്നുകുരുങ്ങുന്ന കെണി. അഴിക്കാനാവാത്ത കുരുക്കായി അവരുടെ ജീവിതത്തെ മുറുക്കുന്ന കെണി. ഈയൊരു പാഠത്തിന്റെ പാഠപുസ്തകമാണ് മഅ്ദനി. ഒരു മഹാ മഞ്ഞുമലയുടെ മുകളില്‍ കാണാന്‍ കഴിയുന്ന മുകള്‍പ്പരപ്പ് മാത്രമാണ് മഅ്ദനി. നമുക്ക് പേരറിയാത്ത, നമ്മുടെ ജനാധിപത്യത്തെ സംബന്ധിച്ചിടത്തോളം പേരുപോലുമില്ലാത്ത ആയിരക്കണക്കിന് ചെറുപ്പക്കാര്‍, മുതിര്‍ന്നവര്‍ ജനാധിപത്യത്തിന്റെ ജയിലറകളിലുണ്ട്. മഅ്ദനിക്കുവേണ്ടിയുള്ള മുഴുവന്‍ സമരങ്ങളും ഈ നിരപരാധികള്‍ക്ക് വേണ്ടിയുള്ള പ്രക്ഷോഭങ്ങള്‍ കൂടിയാണ്.

Tuesday, July 5, 2011

മഅ്ദനി ഇന്ന് ആശുപത്രി വിടും

(courtesy: Madhyamam daily)

ബംഗളൂരു: പി.ഡി.പി ചെയര്‍മാനും ബംഗളൂരു സ്‌ഫോടന കേസിലെ പ്രതിയുമായ അബ്ദുന്നാസിര്‍ മഅ്ദനി 28 ദിവസത്തെ ചികില്‍സക്ക് ശേഷം ചൊവ്വാഴ്ച ആശുപത്രി വിടും. ഡിസ്ചാര്‍ജ് ചെയ്ത ശേഷം ഉച്ചയോടെ പരപ്പന അഗ്രഹാര ജയിലിലേക്ക് മാറ്റും. സുപ്രീം കോടതി നിര്‍ദേശത്തെ തുടര്‍ന്ന് വൈറ്റ്ഫീല്‍ഡിലെ സൗഖ്യ ഹോളിസ്റ്റിക് സെന്ററില്‍ ജൂണ്‍ ഏഴിനാണ് മഅ്ദനിയെ ചികില്‍സക്കായി പ്രവേശിപ്പിച്ചത്.

Saturday, July 2, 2011

മഅ്ദനിക്ക് നീതി: കേരള മുസ്‌ലിം സംയുക്തവേദി രാജ്ഭവന്‍ മാര്‍ച്ച് നടത്തും


Published in Madhyamam Daily dated 02 July 2011

കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിക്കും കുടുംബത്തിനും നീതി നിഷേധിക്കുന്നതില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം സംയുക്തവേദി ഈ മാസം 27 ന് രാജ്ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.  ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് അവര്‍ വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും  കള്ളത്തെളിവുകളുടെ  അടിസ്ഥാനത്തില്‍ പിടിച്ചുവെച്ചിരിക്കുന്നു. കഴിഞ്ഞ റമദാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലര്‍ക്ക് താല്‍പ്പര്യമുണ്ട്. ഇത് മനുഷ്യാവകാശ ധ്വംസനമാണ്. രാജ്ഭവന്‍ മാര്‍ച്ചിന് മുന്നോടിയായി എല്ലാ ജില്ലകളിലും കലക്ടറേറ്റ്, എസ്.പി ഓഫിസുകളിലേക്ക് മാര്‍ച്ച് നടത്തുമെന്നും അവര്‍ പറഞ്ഞു.


കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും.

വാര്‍ത്താസമ്മേളനത്തില്‍ സംയുക്ത വേദി സംസ്ഥാന ചെയര്‍മാന്‍ പാച്ചല്ലൂര്‍ അബ്ദുസലീം മൗലവി, അബ്ദുല്‍ മജീദ് അമാനി നദ്‌വി, മുഹമ്മദ് ഷാഫി മൗലവി, ഹുസൈന്‍ മൗലവി, ടി.എ. മുജീബ് റഹ്മാന്‍ മുപ്പത്തടം എന്നിവര്‍ പങ്കെടുത്തു.