Wednesday, May 25, 2011

ഈ കൊടുംക്രൂരതക്കെതിരെ ശബ്ദമുയര്‍ത്താന്‍ ആരുമില്ലേ?

(Published on Wed, 05/25/2011 - Madhyamam Daily)

2008 ജൂലൈ 25നു നടന്ന ബംഗളൂരു സ്‌ഫോടനത്തില്‍ പ്രതിചേര്‍ത്ത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 17ന് കരുനാഗപ്പള്ളിയിലെ അന്‍വാര്‍ശേരിയില്‍നിന്ന് കര്‍ണാടക പൊലീസ് കേരള പൊലീസിന്റെ പൂര്‍ണ സഹകരണത്തോടെ അറസ്റ്റുചെയ്ത് ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ അടച്ച മതപണ്ഡിതനും പി.ഡി.പി നേതാവുമായ അബ്ദുന്നാസിര്‍ മഅ്ദനിക്ക് പ്രോസിക്യൂഷന്റെ ശക്തമായ സമ്മര്‍ദത്തെ തുടര്‍ന്ന് സുപ്രീംകോടതി പോലും ജാമ്യം നിഷേധിച്ചതിനാല്‍ രോഗിയും വികലാംഗനുമായ അദ്ദേഹം ജീവച്ഛവമായിത്തീര്‍ന്നിരിക്കുന്നു എന്നാണ് റിപ്പോര്‍ട്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ മഅ്ദനിക്ക് ജാമ്യം ലഭിക്കാന്‍ അര്‍ഹതയുണ്ടെന്ന് സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് മര്‍കണ്ഡേയ കട്ജു വ്യക്തമാക്കിയിരുന്നെങ്കിലും ഡിവിഷന്‍ ബെഞ്ചിലെ ജസ്റ്റിസ് ജ്ഞാനസുധ മിശ്രയുടെ വിയോജനത്തെത്തുടര്‍ന്ന് ഹരജി മറ്റൊരു ബെഞ്ചിന് വിടുകയായിരുന്നു. കര്‍ണാടക സര്‍ക്കാറിന്റെ അഭിഭാഷകന്‍, ആരോഗ്യപരമായ കാരണങ്ങളാല്‍പോലും മഅ്ദനിക്ക് ജാമ്യം അനുവദിച്ചുകൂടെന്നും അദ്ദേഹത്തിന് ജയിലിലെ ചികിത്സ മതിയെന്നും വാദിച്ചത് മുഖവിലക്കെടുത്ത് കേസ് പരിഗണിച്ച സുപ്രീംകോടതിയുടെ പുതിയ ബെഞ്ചും ജാമ്യാപേക്ഷ മാറ്റിവെക്കുകയാണ് ചെയ്തത്. എന്നാല്‍, മഅ്ദനിക്ക് ശരിയായ ചികിത്സ നല്‍കണമെന്ന് കോടതി നിര്‍ദേശിക്കുകയുണ്ടായി. അതുപോലും പാലിക്കപ്പെട്ടിട്ടില്ലെന്നാണ് കഴിഞ്ഞദിവസം ജയിലില്‍ അദ്ദേഹത്തെ സന്ദര്‍ശിച്ച സോളിഡാരിറ്റി പ്രതിനിധിസംഘം വെളിപ്പെടുത്തിയിരിക്കുന്നത്. സെല്ലില്‍ സ്ഥാപിച്ച കാമറവെളിച്ചത്തില്‍ ഉറക്കംപോലും നഷ്ടപ്പെട്ട മഅ്ദനിക്ക് കാഴ്ച കുറയുകയും പ്രമേഹരോഗം മൂര്‍ച്ഛിച്ച് അവശനാവുകയും ചെയ്തിട്ടും വിദഗ്ധ ചികിത്സ ലഭ്യമാക്കാനോ ജയിലിന്റെ പുറത്ത് ഏതെങ്കിലും ആശുപത്രിയിലേക്ക് നീക്കാനോ കര്‍ണാടകയിലെ ഫാഷിസ്റ്റ് സര്‍ക്കാറിന് കനിവ് തോന്നിയിട്ടില്ല.

Tuesday, May 24, 2011

സോളിഡാരിറ്റി പ്രതിനിധിസംഘം മഅ്ദനിയെ സന്ദര്‍ശിച്ചു

(Madhyamam online dated 05/24/2011)
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സോളിഡാരിറ്റി കേരള സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സന്ദര്‍ശിച്ചു വിചാരണത്തടവുകാരന് ലഭിക്കേണ്ട മനുഷ്യാവകാശങ്ങളും പ്രാഥമിക സൗകര്യങ്ങളും മഅ്ദനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് പ്രതിനിധിസംഘം പ്രസ്താവനയില്‍  പറഞ്ഞു. സെല്ലില്‍ സ്ഥാപിച്ച കാമറ വെളിച്ചം മൂലം ഉറങ്ങാനാവാത്ത സ്ഥിതിയിലാണ് അദ്ദേഹം. മതിയായ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പോലും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും സംഘം പറഞ്ഞു. മഅ്ദനി വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷവും പൗരസമൂഹവും നിസ്സംഗത വെടിഞ്ഞ് രംഗത്തുവരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. അബ്ദുസ്സലാം, ടി. മുഹമ്മദ് വേളം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

Sunday, May 22, 2011

When Two Muslims Meet: The Media(ted) case of Madani and Shahina - K Ashraf & Jenny Rowena


Shahina K K, a journalist withTehelka went to Karnataka to prepare an investigative report on the case on Abdul Nasar Madani, the Chairman of PDP. Madani had spend almost 10 years in Jail as an undertrial in the 1998 Coimbatore blast before he was let off without any charges on 1 August 2007. In her report (Why is this man still in prison?Tehelka, December 4th, 2010) Shahina tried to look into the police story that Madani had conspired in the Bengaluru blasts in separate meetings two years ago — one which took place in Madani’s rented home in Kochi and the other in the Lakkeri estate in Kodaku Karnataka.

Why is this man still in prison?



Is the incarceration of Abdul Nasar Madani a devious project of the Karnataka Police? asks SHAHINA KK
Loopholes Hostile witnesses have weakened the case against Madani
Loopholes Hostile witnesses have weakened the case against Madani
PHOTO: SB SATISH
WHEN I met him, he looked very tired. The skin under his eyes had turned black,” says PM Subair Paduppu, the Kasargod district president of the People’s Democratic Party (PDP). “I asked him about it. Madani told me that they never put out the light in his room. Day and night, cameras and a bright light are on because he is monitored 24x7. No privacy even in the toilet.”

'ഓലക്കാലിന് ' വില കുറയുന്നതെന്തുകൊണ്ട്? - ഡോ. എം.എസ്. ജയപ്രകാശ്, കൊല്ലം

(Published in Madhyamam Daily online dated 21/05/2011)
മാതൃഭൂമി ലേഖകന്‍ വി.ബി. ഉണ്ണിത്താനെതിരെ നടന്ന ആക്രമണം വാര്‍ത്തകളില്‍ നിറഞ്ഞിരിക്കുകയാണല്ലോ. ഉണ്ണിത്താനെ ക്വട്ടേഷന്‍ സംഘം ആക്രമിച്ചുവെന്നും വധശ്രമമാണ് നടന്നതെന്നും വെളിവായിരിക്കുന്നു. പത്രപ്രവര്‍ത്തകരുടെ സമരമുറകളും സമ്മര്‍ദ തന്ത്രങ്ങളും വേണ്ടിവന്നു പ്രതിയെ പിടിക്കാന്‍. കാലിനും കൈക്കും മറ്റും ഗുരുതരമായി പരിക്കേറ്റാണ് ഉണ്ണിത്താന്‍ ആശുപത്രിയില്‍ കഴിയുന്നത്. പ്രതി പിടിക്കപ്പെട്ടപ്പോള്‍ 'വാദി' പ്രതിയായ പ്രതീതിയുണ്ടാകുകയും ചെയ്തിരിക്കുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ ആസൂത്രിതമായി തന്നെ പ്രതിയാക്കിയെന്നാണ് കണ്ടെയ്‌നര്‍ സന്തോഷ് വെളിപ്പെടുത്തിയിരിക്കുന്നത്.

എന്തിന് ഈ കൊല്ലാക്കൊല - എ. റശീദുദ്ദീന്‍

(Published on Madhyamam Daily Online dated 13/05/2011)
അബ്ദുന്നാസിര്‍ മഅ്ദനി എന്ന പാവം മൗലവിയെ കൊല്ലാക്കൊല ചെയ്യുന്നതു കണ്ട്, നിയമം നിയമത്തിന്റെ വഴിക്കു പോകട്ടെ എന്ന ഷണ്ഡത്വവുമായി മുഴുവന്‍ ഇന്ത്യയും ആ നെറികേടിന്റെ കുഴിമാടത്തിലേക്ക് മണെ്ണറിയാനാണ് കാത്തുനില്‍ക്കുന്നത്. കര്‍ണാടക സര്‍ക്കാറിന് കേരളവും ഒളിസേവ ചെയ്തിട്ടുണ്ടെന്നാണ് ഏറ്റവുമൊടുവില്‍ അവര്‍ സുപ്രീംകോടതിയില്‍ നല്‍കിയ സത്യവാങ്മൂലം തെളിയിക്കുന്നത്. സംസ്ഥാന ആഭ്യന്തര മന്ത്രിയുടെ ഓഫിസില്‍ നിന്നു സമ്പാദിച്ച ചില രേഖകളുടെ പിന്‍ബലത്തിലാണ് മഅ്ദനിയുടെ ജാമ്യാപേക്ഷയുടെ കാര്യത്തില്‍ കര്‍ണാടക സര്‍ക്കാര്‍ ഏറ്റവും മുഴുത്ത കള്ളവുമായി സുപ്രീംകോടതിയിലെത്തുന്നത്. ജാമ്യം നല്‍കിയാല്‍ അദ്ദേഹത്തെ ഇനിയൊരിക്കല്‍ അറസ്റ്റ് ചെയ്യുക അസാധ്യമാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞ 20 വര്‍ഷത്തിനിടെ കേരളത്തില്‍ ഇന്നോളം മഅ്ദനിക്കു നേരെ ചാര്‍ജു ചെയ്ത എല്ലാ കേസുകളുടെയും (ആ കേസുകളുടെ നിലവാരത്തെ കുറിച്ചും അത്തരം കേസുകള്‍ ആര്‍ക്കെല്ലാമെതിരെ ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട് എന്നതും പൂര്‍ണമായി വിട്ടുകളഞ്ഞ്) അക്കാര്യത്തില്‍ കേരളത്തിന് പിന്നീട് ഒന്നും ചെയ്യാനാവാത്തതിന്റെയും ഫയലുകളാണ് കര്‍ണാടകയുടെ വാദമുഖങ്ങളില്‍ പ്രധാനം. ഇത്തവണ അദ്ദേഹത്തെ അറസ്റ്റുചെയ്യാന്‍ വിന്യസിക്കേണ്ടി വന്ന പോലിസ് സംഘത്തിന്റെ എണ്ണക്കണക്കും പൊതുഖജനാവിന് വന്ന ചെലവുകളും ചൂണ്ടിക്കാട്ടുന്ന കേരള, കര്‍ണാടക പോലീസിന്റെ രേഖകളും ഇതോടൊപ്പമുണ്ട്. ഇയാളെ എന്തിന് അറസ്റ്റ് ചെയ്തു എന്നതല്ല ഇപ്പോഴും കര്‍ണാടകയുടെ കേസിന്റെ കാതല്‍. എന്തുകൊണ്ട് വിട്ടയക്കരുത് എന്നു മാത്രമാണ്.