(Madhyamam online dated 05/24/2011)
ബംഗളൂരു: ബംഗളൂരു സ്‌ഫോടനക്കേസില്‍ പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയെ സോളിഡാരിറ്റി കേരള സംസ്ഥാന പ്രസിഡന്റ് പി. മുജീബുറഹ്മാന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സന്ദര്‍ശിച്ചു വിചാരണത്തടവുകാരന് ലഭിക്കേണ്ട മനുഷ്യാവകാശങ്ങളും പ്രാഥമിക സൗകര്യങ്ങളും മഅ്ദനിക്ക് നിഷേധിക്കപ്പെടുകയാണെന്ന് പ്രതിനിധിസംഘം പ്രസ്താവനയില്‍ പറഞ്ഞു. സെല്ലില്‍ സ്ഥാപിച്ച കാമറ വെളിച്ചം മൂലം ഉറങ്ങാനാവാത്ത സ്ഥിതിയിലാണ് അദ്ദേഹം. മതിയായ ചികിത്സ ലഭ്യമാക്കണമെന്ന സുപ്രീം കോടതി നിര്‍ദേശം പോലും ലംഘിക്കപ്പെട്ടിരിക്കുകയാണെന്നും സംഘം പറഞ്ഞു. മഅ്ദനി വിഷയത്തില്‍ കേരള സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്നും പ്രതിപക്ഷവും പൗരസമൂഹവും നിസ്സംഗത വെടിഞ്ഞ് രംഗത്തുവരണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.എ. ഷഫീഖ്, സംസ്ഥാന സെക്രട്ടറിമാരായ എന്‍.കെ. അബ്ദുസ്സലാം, ടി. മുഹമ്മദ് വേളം എന്നിവര്‍ സംഘത്തിലുണ്ടായിരുന്നു.

No comments:
Post a Comment