Showing posts with label സൂഫിയ മദനി. Show all posts
Showing posts with label സൂഫിയ മദനി. Show all posts

Friday, August 10, 2012

‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്?’ - സൂഫിയ മഅ്ദനി


കൊച്ചി: ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ ബൂത്തില്‍നിന്ന് അബ്ദുന്നാസിര്‍ മഅ്ദനി ആഴ്ചയിലൊരിക്കല്‍ വിളിച്ചാല്‍ മാത്രം വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഭാര്യ സൂഫിയക്കും മക്കള്‍ക്കും. ഇത്രക്ക് അനുഭവിക്കാന്‍ ഞങ്ങളും അദ്ദേഹവും എന്ത് തെറ്റാണ് ചെയ്തത് -മക്കളെ നെഞ്ചോട് ചേര്‍ത്ത്നിര്‍ത്തി സൂഫിയ മഅ്ദനി ചോദിച്ചു. ജയിലില്‍ കാണുന്നതിന് അനുമതി ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. ബംഗളൂരു നഗരത്തില്‍നിന്ന് ഏറെ അകലെയാണ് പരപ്പന അഗ്രഹാര ജയില്‍ കോടതി ഉത്തരവ് അടക്കം രേഖകളും മറ്റും സമര്‍പ്പിച്ചാലേ ജയിലില്‍ പ്രവേശം അനുവദിക്കൂ.