Saturday, March 9, 2013

മഅ്ദനി ഇന്ന് തിരുവനന്തപുരത്ത്


മഅ്ദനി പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെ പത്തരക്ക് തിരുവനന്തപുരത്തെത്തും. മഅ്ദനിക്ക് കോടതി നിര്‍ദേശപ്രകാരമുള്ള എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സുരക്ഷ ചുമതല ഉത്തരമേഖല എ.ഡി.ജി.പി  എ.ഹേമചന്ദ്രനായിരിക്കും.
ഇന്നലെയാണ് മകളുടെ വിവാഹത്തില്‍ പങ്കടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അനുമതി ലഭിച്ചത്. അഞ്ച് ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മ്അദനിക്ക്‌ മോചനം. മാര്‍ച്ച് 10ന് കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതനായ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ സന്ദര്‍ശിക്കാനുമാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി കര്‍ശന വ്യവസ്ഥയോടെ അനുമതി നല്‍കിയത്.  മാര്‍ച്ച് നാലിന് മഅ്ദനി നല്‍കിയ ഹരജിയിലാണ് പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നും പൊലീസ് അകമ്പടിയോടെ സ്വന്തം ചെലവിലാണ് യാത്ര നടത്തേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

Courtesy: Media One Online

No comments:

Post a Comment