Thursday, December 29, 2011

മഅ്ദനിക്ക് നീതി തേടി വി.എസിന്റെ കത്ത്


തിരുവനന്തപുരം: ബംഗളൂരു സ്ഫോടനകേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. മഅ്ദനിക്കെതിരായ വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

തനിക്ക് ജയിലില്‍ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും ചികില്‍സ ലഭ്യമാക്കാന്‍ വിഎസ് ഇടപെടണമെന്നും ആവശ്യപ്പെട്ട് മഅ്ദനി വി.എസിന് കത്തയച്ചരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് വിഎസ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.

Wednesday, December 14, 2011

അബ്ദുല്‍ നാസര്‍ മഅദനി: ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്തപ്രസ്ഥാവന


അബ്ദുല്‍ നാസര്‍ മഅദനിയെ നിരുപാധികം വിട്ടയയ്ക്കുക : കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്തപ്രസ്ഥാവന


ഞങ്ങള്‍ സിനിമാ പ്രവര്‍ത്തകരും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.

അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി  പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.