അബ്ദുല്‍ നാസര്‍ മഅദനിയെ നിരുപാധികം വിട്ടയയ്ക്കുക : കേരളത്തിലെ ചലച്ചിത്ര പ്രവര്‍ത്തകരുടെ സംയുക്തപ്രസ്ഥാവന
ഞങ്ങള്‍ സിനിമാ പ്രവര്‍ത്തകരും ചലച്ചിത്ര മാധ്യമ പ്രവര്‍ത്തകരും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.
അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ് ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.
അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാം തരത്തില്‍പെട്ട പൗരന്‍മാരായി കണക്കാക്കുന്നു എന്നതിന്റെ സൂചകം മാത്രമാണ്. മഅ്ദനി മുസ്ലിം സമുദായത്തിലെ മതപണ്ഡിതനായതുകൊണ്ടാണ് ഇത്തരത്തില്‍ പീഢിപ്പിക്കപ്പെടുന്നതെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ജനകീയ സമരങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നതിനെതിരെ ഞങ്ങള്‍ ശക്തിയായി പ്രതിക്ഷേധിക്കുന്നു. അബ്ദുല്‍ നാസര്‍ മഅദനിയെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദലിതുകള്‍ക്കെതിരെയും ആദിവാസികള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ ചമച്ച കള്ളക്കേസുകള്‍ എത്രയും വേഗം പിന്‍വലിക്കണം.
പോലീസിന്റേയും ഭരണകൂടത്തിന്റേയും ഭാഷ്യങ്ങളെ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ രീതി ഞങ്ങള്‍ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ തെഹല്‍ഖയിലെ കെ.കെ ഷാഹിനെയെപ്പോലെ ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതും ഞങ്ങള്‍ മറക്കുന്നില്ല. കര്‍ണ്ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ വ്യാജമായി ചമച്ച സാക്ഷിമൊഴികളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഷാഹിനക്കെതിരേയും അന്യായമായി കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് ഭരണകൂടം!. ഇത് പത്രസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്, ജനാധിപത്യ വിരുദ്ധവുമാണ്.
ഇന്ത്യയിലെ ഭരണ സംവിധാനത്തിലും പോലീസിലും മറ്റ് ഔദ്യോഗിക ഏജന്‍സികളിലും വര്‍ദ്ധിച്ചുവരുന്ന കാവിവത്കരണം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. ഭരണകൂടവും ഏജന്‍സികളും മുസ്ലിം സമൂദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുകയാണ്. ഇന്ത്യയിലെ ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ അന്യായമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യ സംവിധാനത്തിനും ലജ്ജാകരമാണ്. ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമാണ്.
ഞങ്ങള്‍ രാജ്യത്തെ ഭരണകൂടത്തോടും എല്ലാ ഔദ്യോഗിക ഏജന്‍സികളോടും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു യോജിച്ച വിധത്തിലും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്നതരത്തിലുമുള്ള നിലപാടുകളെടുക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുനതിലൂടെ മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ്.
ഞങ്ങള്‍ രാജ്യത്തെ ഭരണകൂടത്തോടും എല്ലാ ഔദ്യോഗിക ഏജന്‍സികളോടും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു യോജിച്ച വിധത്തിലും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്നതരത്തിലുമുള്ള നിലപാടുകളെടുക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുനതിലൂടെ മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ്.
പ്രസ്ഥാവനയില്‍ ഒപ്പ് വച്ചവര്‍
കമല്‍ (സംവിധായകന്‍).
ടി.വി ചന്ദ്രന്‍ (സംവിധായകന്‍)
കെ.ആര്‍ മോഹന്‍ (ചലച്ചിത്ര അക്കാഡമി മുന്‍ ചെയര്‍മാന്‍)
കെ.പി കുമാരന്‍ (സംവിധായകന്‍)
ലെനിന്‍ രാജേന്ദ്രന്‍ (സംവിധായകന്‍)
പിടി കുഞ്ഞിമുഹമ്മദ് (സംവിധായകന്‍)
ഡോ.എസ് ബിജു (സംവിധായകന്‍)
സി.എന്‍ വെങ്കിടേശ്വരന്‍ (ചലച്ചിത്ര നിരൂപകന്‍)
കെ.ജി ജയന്‍ (ക്യാമറ പേഴ്‌സന്‍)
ആര്‍.വി രമണി (ക്യാമറ പേഴ്‌സന്‍)
എം.ജെ രാധാകൃഷ്ണന്‍ (ക്യാമറ പേഴ്‌സന്‍)
ബി.അജിത് കുമാര്‍ (ഫിലിം എഡിറ്റര്‍)
ഷഹനാദ് (ക്യാമറ പേഴ്‌സന്‍)
സണ്ണി ജോസഫ് (ക്യാമറ പേഴ്‌സന്‍)
വി.കെ ജോസഫ് (ചലച്ചിത്ര അക്കാഡമി മുന്‍ വൈസ് ചെയര്‍മാന്‍)
സജിത മഠത്തില്‍ (ചലച്ചിത്ര/ നാടക നടി)
നീലന്‍ (സിനിമാ നിരൂപകന്‍)
ബാബു ഭരദ്വാജ് (മീഡിയാ ആക്ടിവിസ്റ്റ്)
അംബികാ സുധന്‍ മങ്ങാട് (നോവലിസ്റ്റ്, കഥാകൃത്ത്)
രാജീവ് വിജയരാഘവന്‍ (സംവിധായകന്‍)
ഡോ.കെ ഗോപിനാഥ് (സംവിധായകന്‍)
ജി.പി രാമചന്ദ്രന്‍ (സിനിമാ നിരൂപകന്‍)
മധു ജനാര്‍ദ്ദനന്‍ ചലച്ചിത്ര പ്രവര്‍ത്തകന്‍)
പി ബാബുരാജ് (ദോക്യുമെന്ററി സംവിധായകന്‍)
മണിലാല്‍ (സംവിധായകന്‍)
സി.ആര്‍ ചന്ദ്രന്‍ (റെക്കോഡിസ്റ്റ്)
വി.ആര്‍ ഗോപിനാഥ് (സംവിധായകന്‍)
എ.ജെ ജോജി (ഫോട്ടോഗ്രാഫര്‍)
എം വിജയകുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
സി.ആര്‍ വിജയകുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
എ മോഹന്‍കുമാര്‍ (ചലച്ചിത്ര പ്രവര്‍ത്തകന്‍)
മുഹമ്മദ് ശമീം (മീഡിയ ആക്ടിവിസ്റ്റ്)
ദീപേഷ് (സംവിധായകന്‍)
റാസി അഹമ്മദ് (ആര്‍ട്ട് ഡയറക്ടര്‍)
ദീപു (ഫിലിം മേക്കര്‍)
ശ്രീമിത്ത് (ഡോക്യൂമെന്ററി സംവിധായകന്‍)
കെ.സതീഷ്‌കുമാര്‍ (ആക്ടിവിസ്റ്റ്, ഫിലിം മേക്കര്‍)
സീന പനോളി (വിബ്ജിയോര്‍ കലക്ടീവ്)
മുജീബ് (വിബ്ജിയോര്‍ കലക്ടീവ്)
ശ്രദ്ധിക്കുക, ഈ പ്രസ്താവനയില്‍ ഒപ്പുവച്ചവരില്‍ മുഖ്യധാരയില്‍ നിന്നു കമല്‍ (അദ്ദേഹം മുസ്ലിം ആണു താനും) അല്ലാതെ മറ്റാരുമില്ല. മുഖ്യധാരാ സിനിമകളിലൂടെ സൃഷ്ടിക്കപ്പെടുന്ന മുസ്ലിം/ഇസ്ലാം വിരുദ്ധ പൊതുബോധത്തിലൂടെയാണ് അബ്ദുന്നാസിര്‍ മഅ്ദനിമാരുടെ പീഡനങ്ങള്‍ സൃഷ്ടിക്കപ്പെടുന്നതെന്നതിനാല്‍ ഇതു സ്വാഭാവികവുമാണ്.
ReplyDelete