കൊല്ലം: രാജ്യത്ത് മഅ്ദനിയേയും കുടുംബത്തെയും പോലെ മനുഷ്യാവകാശങ്ങള്‍ നിഷേധിക്കപ്പെട്ട മറ്റാരുമില്ളെന്ന് മനുഷ്യാവകാശ കമീഷന്‍ മുന്‍ ആക്ടിങ് ചെയര്‍മാന്‍ ഡോ. എസ്. ബലരാമന്‍.
ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പുറത്തിറക്കിയ ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ ഇംഗ്ളീഷ് പതിപ്പ് പ്രകാശനം ചെയ്യുകയായിരുന്നു അദ്ദേഹം. മഅ്ദനി വിഷയത്തില്‍ കേരളത്തിലെ പ്രധാന രാഷ്ട്രീയ, സാമൂഹിക നേതാക്കള്‍ നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ബംഗളൂരു പരപ്പന അഗ്രഹാര ജയിലിലെ കോടതിയിലാണ് മഅ്ദനിയുടെ വിചാരണ നടക്കുന്നത്. അഭിഭാഷകര്‍ക്ക് ജയില്‍പുള്ളിയെപ്പോലെ കോടതിയില്‍ ഹാജരാവേണ്ടിവരുന്നതിനാല്‍ മഅ്ദനിയുടെ കേസില്‍ പല പ്രശസ്ത അഭിഭാഷകരും വക്കാലത്തേറ്റെടുക്കാന്‍ വിസമ്മതിക്കുകയാണെന്ന് അധ്യക്ഷതവഹിച്ച ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ പറഞ്ഞു.
ഭാസുരേന്ദ്രബാബു ബുള്ളറ്റിന്‍ ഏറ്റുവാങ്ങി. ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി. മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ജമാല്‍ മുഹമ്മദ്, തേവലക്കര അലിയാരുകുഞ്ഞ് മൗലവി, പാങ്ങോട് ഖമറുദ്ദീന്‍ മൗലവി, സോളിഡാരിറ്റി ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ്, പാച്ചല്ലൂര്‍ സലിം മൗലവി, ചേലക്കുളം ഹമീദ്മൗലവി, ഇ.കെ. സുലൈമാന്‍ ദാരിമി, പി.ഡി.പി സംസ്ഥാന സെക്രട്ടറി സാബു കൊട്ടാരക്കര, റജീബ്, സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ. സജീദ്, ടി.എം. ഷരീഫ്, മൈലക്കാട് ഷാ, എ. അബ്ദുല്ലാ മൗലവി, എം.എ. സമദ്, എം.എ. അസീസ് തേവലക്കര, സുനില്‍ ഷാ, അഡ്വ. കാഞ്ഞിരമറ്റം സിറാജ് തുടങ്ങിയവര്‍ സംസാരിച്ചു.
കൊല കുറ്റത്തിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ച വ്യക്തിയാണ് മദനി. അല്ലാതെ മുസ്ലിം മത വിശ്വാസി ആയതുകൊണ്ടല്ല ജയിലില്‍ അടച്ചത്. അയാള്‍ മുസ്ലിം സമുദായത്തിന് അഞ്ചു നേരം നിസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിലാണോ ജയിലില്‍ പോയത്? ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ? മുസ്ലിം മതത്തിന്‍റെ പൊരുള്‍ പറഞ്ഞു കൊടുത്തതിനോ? അല്ല നിരപരാധികളെ വധിക്കാന്‍ നേതൃത്വം നല്‍കിയതിന്.
ReplyDelete