(Courtesy: Madhyamam Daily dated 04/10/2011)
കോഴിക്കോട്: അബ്ദുന്നാസര്‍ മഅ്ദനിയെ അനന്തകാലം ജയിലഴിക്കുള്ളില്‍പെടുത്താനുള്ള വന്‍ ഗൂഢാലോചനയുടെ ഭാഗമായാണ് കോയമ്പത്തൂര്‍ പ്രസ്ക്ളബ് കേസില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തിയതെന്ന് ജമാഅത്തെ ഇസ്ലാമി സംസ്ഥാന ജനറല്‍ സെക്രട്ടറി പി. മുജീബ്റഹ്മാന്‍ ആരോപിച്ചു. ബാംഗ്ളൂര്‍ കേസില്‍ വിചാരണ ആരംഭിച്ചിരിക്കെയാണ് പൊടുന്നനെ അദ്ദേഹത്തെ കോയമ്പത്തൂര്‍ കേസില്‍ അറസ്റ്റുചെയ്യുന്നത്.വികലാംഗനും രോഗിയുമായ മതപണ്ഡിതനെ ഈ വിധം നിരന്തരം ക്രൂശിക്കുന്നത് പരിഷ്കൃത സമൂഹത്തിന് ചേര്‍ന്നതല്ല. മഅ്ദനിയെ നിരന്തരം വേട്ടയാടുന്നതില്‍ ആനന്ദം കണ്ടെത്തുകയാണ് നിക്ഷിപ്ത താല്‍പര്യങ്ങളുള്ള പൊലീസ് ഉദ്യോഗസ്ഥര്‍. കേരളത്തിലെ പൊതുപ്രവര്‍ത്തകന്‍ അയല്‍സംസ്ഥാനങ്ങളിലെ ഭരണകൂടങ്ങളാല്‍ നിരന്തരം പീഡിപ്പിക്കപ്പെടുമ്പോള്‍ അതില്‍ ഇടപെടാന്‍ കേരളാ സര്‍ക്കാറിന് ബാധ്യതയുണ്ട്. മഅ്ദനിക്ക് നീതി ലഭ്യമാക്കാന്‍ കേരളത്തിലെ പുരോഗമന സമൂഹവും സര്‍ക്കാറും ആവശ്യമായത് ചെയ്യണമെന്നും പി. മുജീബുറഹ്മാന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
No comments:
Post a Comment