(Courtesy: Madhyamam Daily dated 04/10/2011)
കോയമ്പത്തൂര്‍: പ്രസ്ക്ളബ് പരിസരത്ത് സ്ഫോടകവസ്തു കണ്ടെടുത്ത കേസില്‍ ഒമ്പതു വര്‍ഷത്തിനുശേഷം മഅ്ദനിയെ പ്രതി ചേര്‍ത്ത കോയമ്പത്തൂര്‍ പ്രത്യേകാന്വേഷണ സംഘത്തിന്‍െറ നടപടിയില്‍ ദുരഹുത. മഅ്ദനിയുടെ അറസ്റ്റ് രേഖപ്പെടുത്തിയതിനുശേഷം ആദ്യ പ്രൊഡക്ഷന്‍ വാറണ്ട് ഉത്തരവ് പുറപ്പെടുവിക്കവെ കോയമ്പത്തൂര്‍ ഏഴാം ജെ.എം കോടതി ഇതു സംബന്ധിച്ച് ചോദ്യമുന്നയിച്ചിരുന്നു. മഅ്ദനിയെ പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്താനുള്ള കാലതാമസത്തെക്കുറിച്ചാണ് കോടതി വിശദീകരണം ആവശ്യപ്പെട്ടത്. കേസിലെ പ്രതികളായ തടയന്‍റവിട നസീര്‍, ഷബീര്‍ എന്നിവരെ ഈയിടെയാണ് പിടികൂടിയതെന്നും ഇവരുടെ മൊഴിയനുസരിച്ചാണ് മഅ്ദനിയെ പ്രതി ചേര്‍ത്തതെന്നുമാണ് പൊലീസിന്‍െറ വിശദീകരണം. ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദിനെ ആഴ്ചകള്‍ക്കു മുമ്പ് പൊലീസ് കസ്റ്റഡിയിലെടുത്ത് മൊഴി രേഖപ്പെടുത്തിയതും സംശയം ഉയര്‍ത്തുന്നു. മഅ്ദനിയുടെ അറസ്റ്റുനീക്കത്തിനു പിന്നില്‍ ജയലളിത സര്‍ക്കാറിന്‍െറ നിക്ഷിപ്തമായ താല്‍പര്യങ്ങളുണ്ടെന്ന് ആരോപണമുണ്ട്.
2002 ഡിസംബര്‍ 30നാണ് കേസിന്നാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂര്‍ ജയിലില്‍ അധികൃതര്‍ മഅ്ദനിയെ കടുത്ത പീഡനത്തിന് ഇരയാക്കുന്നെന്ന വാര്‍ത്തകള്‍ പ്രചരിച്ച പശ്ചാത്തലത്തിലാണ് പ്രസ്ക്ളബിന്‍െറ മുന്നിലെ പബ്ളിക് ടെലഫോണ്‍ ബൂത്തില്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് റേസ്കോഴ്സ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് ഈ കേസ് സി.ബി.സി.ഐ.ഡിയുടെ പ്രത്യേകാന്വേഷണ വിഭാഗം (എസ്.ഐ.ടി) ഏറ്റെടുത്തു. കേസില്‍ ആകെ ആറു പ്രതികളാണുള്ളത്. ഇതില്‍ കോഴിക്കോട് തിക്കോടി സ്വദേശി നൗഷാദ്, കാക്കനാട് ഷബീര്‍ എന്നിവരെ അറസ്റ്റു ചെയ്ത് കോടതി പ്രത്യേകം വിചാരണ നടത്തി ശിക്ഷിച്ചിരുന്നു.
കേസിലെ പിടികിട്ടാപ്പുള്ളികളായിരുന്ന തടിയന്‍റവിട നസീര്‍, സാബിര്‍, ഷഫാസ്, സാദിഖ് എന്നിവരെ ഈയിടെ കസ്റ്റഡിയിലെടുത്ത് അറസ്റ്റ് രേഖപ്പെടുത്തി. കോയമ്പത്തൂര്‍ പ്രസ്ക്ളബ് പരിസരത്ത് സ്ഫോടകവസ്തു കണ്ടെടുക്കുമ്പോള്‍ മഅ്ദനി ജയിലിലായിരുന്നു.

No comments:
Post a Comment