ന്യൂദല്‍ഹി:ബംഗളൂരു സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ ചെലമേശ്വര്‍, സദാശിവം എന്നിവരടങ്ങുന്ന ബെഞ്ച് ആണ് ജാമ്യാപേക്ഷ തള്ളിയത്. അതേസമയം മഅ്ദനിക്ക് വിദഗ്ധ ചികില്‍സ ഉറപ്പാക്കണണെമന്നും വിചാരണ നടപടികള്‍ വേഗത്തിലാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മഅ്ദനിക്ക് ചികിത്സ നല്‍കണമെന്ന് കഴിഞ്ഞ മേയ് 13ന് സുപ്രീംകോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. നേരത്തെ കര്‍ണാടക ഹൈകോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.
മഅ്ദനിക്കുവേണ്ടി പ്രമുഖ അഭിഭാഷകരായ സുശീല്‍ കുമാര്‍, ജെ.എല്‍ ഗുപ്ത, അഡോള്‍ഫ് മാത്യു എന്നിവര്‍ ഹാജരായി.
പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ സര്‍ക്കാര്‍ വിചാരണ നടപടികള്‍ മന:പൂര്‍വം നീട്ടിക്കൊണ്ടു പോവുകയാണെന്നും നിരവധി ആരോഗ്യ പ്രശ്നങ്ങളുള്ള മഅ്ദനിക്ക് ജാമ്യം അനുവദിക്കണമെന്നും അദ്ദേഹത്തിന്‍െറ അഭിഭാഷകര്‍ കോടതിയില്‍ ആവശ്യപ്പെട്ടു.
അതേസമയം, ബംഗളൂരു സ്ഫോടന പരമ്പര കേസിന്‍െറ വിചാരണ നവംബര്‍ 23നുശേഷം തിങ്കളാഴ്ച മൂന്നാം തവണയും നീട്ടിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ പുതിയ പബ്ളിക് പ്രോസിക്യൂട്ടറെ നിയമിക്കാതെ വിചാരണ നടത്താന്‍ കഴിയില്ളെന്ന് ചൂണ്ടിക്കാട്ടി പ്രത്യേക അതിവേഗ കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് കേസ് ജനുവരി 23ലേക്ക് മാറ്റി ഉത്തരവിടുകയായിരുന്നു.
നവംബര്‍ എട്ടിനാണ് പബ്ളിക് പ്രോസിക്യൂട്ടര്‍ ആരോഗ്യപരമായ കാരണങ്ങളാല്‍ പിന്മാറുന്നതായി അറിയിച്ചത്. രണ്ടുമാസത്തോളമായിട്ടും ഇതുവരെ പുതിയ നിയമനം ആയില്ല.
കഴിഞ്ഞ ഒന്നര വര്‍ഷമായി ബംഗ്ളൂരുവിലെ അഗ്രഹാര ജയിലില്‍ കഴിയുകയാണ് കേസില്‍ 31ാം പ്രതിയായ മഅ്ദനി.
(Courtesy: Madhyamam Online)
ശുംഭാന്മാര്‍ വിധി പ്രഖ്യാപിച്ചിരിക്കുന്നു. മദനിക്ക് ജാമ്യം വേണ്ടതില്ല എന്ന്
ReplyDeleteവര്‍ഗീയ വല്ക്കരിക്കപെട്ട രാഷ്ട്രീയക്കാരും , മതേതര വാദികളും, ജുഡീശറിയും
നടത്തുന്ന ക്രുരമായ ഈ മനുഷ്യാവകാശ ലംഘനം ഇനിയും കണ്ടില്ലന്നു നടിക്കാന്‍
സാംസ്കാരിക (അങ്ങനെ ഒന്നുണ്ടങ്കില്‍) കേരളത്തിനു സാധിക്കുമോ??????????????????
കൊല കുറ്റത്തിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ച വ്യക്തിയാണ് മദനി. അല്ലാതെ മുസ്ലിം മത വിശ്വാസി ആയതുകൊണ്ടല്ല ജയിലില്‍ അടച്ചത്. അയാള്‍ മുസ്ലിം സമുദായത്തിന് അഞ്ചു നേരം നിസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിലാണോ ജയിലില്‍ പോയത്? ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ? മുസ്ലിം മതത്തിന്‍റെ പൊരുള്‍ പറഞ്ഞു കൊടുത്തതിനോ? അല്ല നിരപരാധികളെ വധിക്കാന്‍ നേതൃത്വം നല്‍കിയതിന്
ReplyDelete