രാഷ്ട്രീയപ്രബുദ്ധതയുടെയും ധര്‍മപ്രചോദിതമായ പ്രതികരണശേഷിയുടെയും വീമ്പുപറയുന്ന മലയാളിയുടെ എല്ലാ മനോവീര്യവും ചോര്‍ത്തിക്കളയുന്ന മറുപടിയില്ലാ ചോദ്യമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനി. നീതിയുടെയും ന്യായത്തിന്റെയും എന്നല്ല, സാമാന്യബുദ്ധിയുടെ പോലും പ്രാഥമികമര്യാദകള്‍ ലംഘിച്ചാണ് ഒരു മനുഷ്യന് ജനാധിപത്യരാഷ്ട്രത്തിന്റെ ഔദ്യോഗികസംവിധാനങ്ങള്‍ തടവുശിക്ഷ തീര്‍ത്തിരിക്കുന്നത്. ഒന്നഴിയുമ്പോള്‍ മറ്റൊന്നു മുറുക്കാന്‍ പാകത്തില്‍ നമ്മുടെ രാഷ്ട്രീയ, നിയമപാലന, നീതിന്യായസംവിധാനങ്ങള്‍ ഇത്ര കണിശമായി കണ്ണിലെണ്ണയൊഴിച്ച് ഒരാളെ തീതീറ്റാന്‍ കാവലിരിക്കുന്ന അനുഭവം ഇന്ത്യയില്‍ അധികമില്ല.
Friday, August 17, 2012
മഅ്ദനി: നിയമത്തെ വഴിക്കു വിടുമോ?
രാഷ്ട്രീയപ്രബുദ്ധതയുടെയും ധര്‍മപ്രചോദിതമായ പ്രതികരണശേഷിയുടെയും വീമ്പുപറയുന്ന മലയാളിയുടെ എല്ലാ മനോവീര്യവും ചോര്‍ത്തിക്കളയുന്ന മറുപടിയില്ലാ ചോദ്യമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനി. നീതിയുടെയും ന്യായത്തിന്റെയും എന്നല്ല, സാമാന്യബുദ്ധിയുടെ പോലും പ്രാഥമികമര്യാദകള്‍ ലംഘിച്ചാണ് ഒരു മനുഷ്യന് ജനാധിപത്യരാഷ്ട്രത്തിന്റെ ഔദ്യോഗികസംവിധാനങ്ങള്‍ തടവുശിക്ഷ തീര്‍ത്തിരിക്കുന്നത്. ഒന്നഴിയുമ്പോള്‍ മറ്റൊന്നു മുറുക്കാന്‍ പാകത്തില്‍ നമ്മുടെ രാഷ്ട്രീയ, നിയമപാലന, നീതിന്യായസംവിധാനങ്ങള്‍ ഇത്ര കണിശമായി കണ്ണിലെണ്ണയൊഴിച്ച് ഒരാളെ തീതീറ്റാന്‍ കാവലിരിക്കുന്ന അനുഭവം ഇന്ത്യയില്‍ അധികമില്ല.
Monday, August 13, 2012
കേസുകള്‍ , കുരുക്കുകള്‍ | ഇനാമുറഹ്മാന്‍ | interview part 4
കോഴിക്കോട് കെ.എസ്.ആര്‍. ടി.സി ബസ്സ്റ്റാന്‍ഡില്‍വെച്ച് കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതി ഊമ ബാബുവിനെ പിടികൂടുന്നതോടെയാണ് ബംഗളൂരു കോടതിയില്‍ വാറന്‍റ് വന്നുകിടക്കുന്ന കോഴിക്കോട് കേസിന്‍െറ തുടക്കം. 1998ലാണ് സംഭവം നടക്കുന്നത്. ഊമ ബാബുവിനെ ചോദ്യംചെയ്ത പൊലീസിന് കോഴിക്കോട് നല്ലളം സ്വദേശി അശ്റഫ്, തിരൂര്‍ സ്വദേശി സുബൈര്‍ എന്നിവരാണ് സംരക്ഷണം നല്‍കിയതെന്ന വിവരം ലഭിക്കുന്നു. ’98 മാര്‍ച്ചില്‍ കോഴിക്കോട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നു. ഊമ ബാബുവിന് തോക്ക് സംഘടിപ്പിച്ചുനല്‍കിയതിന് അയ്യപ്പന്‍ എന്നൊരാളും പിടിയിലാവുന്നു.
‘നീതി അകലെയാണ് ’ - ഡോ. സെബാസ്റ്റ്യന്‍ പോള്‍ | സി.എ.എം. കരീം
പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസും കോയമ്പത്തൂര്‍ കേസിന്‍െറ തനിയാവര്‍ത്തനമായിരിക്കുമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ കോയമ്പത്തൂരില്‍ ഒമ്പതുവര്‍ഷം കിടന്നു. ഒടുവില്‍ നിരുപാധികം വിട്ടയച്ചു. ഇത്തവണയും ഏറെക്കുറെ കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്. പ്രോസിക്യൂഷന്‍ പറയുന്ന തെളിവുകള്‍ പരിശോധിച്ചു. ഇതില്‍ നിലനില്‍ക്കുന്ന കുറ്റങ്ങളൊന്നും ഇല്ലെങ്കിലും തീവ്രവാദ സ്വഭാവമുള്ള കേസ് ആയതിനാല്‍ തീരുമാനം വൈകുകയാണ്. കേസ് തീര്‍പ്പാക്കാന്‍ കാലതാമസം എടുക്കുമെന്നാണ് ലഭ്യമായ വിവരം. പ്രത്യേകമായി പരിഗണിക്കാന്‍ കോടതി രൂപവത്കരിച്ചെങ്കിലും മഅ്ദനി ഉള്‍പ്പെട്ട കേസില്‍ 30 ലേറെ പ്രതികളാണുള്ളത്. പ്രതികള്‍ പലരും പല സ്ഥലങ്ങളിലെ ജയിലുകളിലാണ്. അവരെ ഒന്നിച്ച് കോടതിയില്‍ എത്തിക്കാന്‍ കഴിയാതെ വരുന്നതും കാലതാമസത്തിന് ഇടയാക്കുന്നു.
കണ്ണുതുറപ്പിക്കാനാവുമോ ഈ കണ്ണുനീര്‍തുള്ളികള്‍ക്ക് - അജിത് ശ്രീനിവാസന്‍
രണ്ടാം ജയില്‍വാസത്തിന് ബംഗളൂരുവിലേക്ക് യാത്രയാകുന്നതിനു തൊട്ടുമുമ്പ്, അബ്ദുന്നാസിര്‍ മഅ്ദനിയെന്ന മകന്‍െറ അവസാന അഭ്യര്‍ഥനകളിലൊന്ന് പിതാവിനു വേണ്ടിയായിരുന്നു. ‘എനിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ തളര്‍ന്നുവീണുപോയ എന്‍െറ പിതാവിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണമെന്നായിരുന്നു നിറകണ്‍ വിതുമ്പലില്‍ നടത്തിയ ആ അഭ്യര്‍ഥന.
2010ലെ നോമ്പ് മാസത്തില്‍ -ആഗസ്റ്റ് 17ന്- മധ്യാഹ്ന പ്രാര്‍ഥനക്കു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതു പറയുമ്പോള്‍ കണ്ണുനീര്‍ തുടച്ച മഅ്ദനി ഈ കണ്ണുനിറയല്‍ കരച്ചിലാണെന്ന് തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞിരുന്നു.
Saturday, August 11, 2012
ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി | ഇനാമുറഹ്മാന്‍ | interview part 3
ബംഗളൂരു സ്ഫോടനത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കെടുത്തു, കോയമ്പത്തൂര്‍ പ്രസ്ക്ളബിനു സമീപത്തെ ബൂത്തില്‍ സ്ഫോടകവസ്തു അടങ്ങിയ ബാഗ് വെക്കാന്‍ ഗൂഢാലോചന നടത്തി, കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതികളിലൊരാളെ പാകിസ്താനില്‍ ഐ.എസ്.ഐ പരിശീലനത്തിനയച്ചു, ഐ.എസ്.എസ് നിരോധിച്ചതിനുശേഷവും അന്‍വാര്‍ശേരിയില്‍ യോഗം ചേര്‍ന്നു എന്നിവയാണ് മഅ്ദനിക്കെതിരെയുള്ളവയില്‍ എണ്ണംപറഞ്ഞ കേസുകള്‍. ഇതില്‍ കോഴിക്കോട്, കോയമ്പത്തൂര്‍, എറണാകുളം കോടതികളുടെ വാറന്‍റ് ബംഗളൂരു ജയില്‍ സൂപ്രണ്ടിന്‍െറ മേശപ്പുറത്തുണ്ട്.
Friday, August 10, 2012
പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ | ഇനാമുറഹ്മാന്‍ | interview part 2
ബംഗളൂരു സ്ഫോടനത്തില്‍ എങ്ങനെയാണ് മഅ്ദനി പ്രതിചേര്‍ക്കപ്പെടുന്നത്?
ഈ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി. കൃത്യമായ തിരക്കഥയനുസരിച്ച് നടന്ന നീക്കത്തിലാണ് അറസ്റ്റുണ്ടായത്. കുറ്റപത്രവും സാക്ഷികളും നേരത്തേ തയാറായിരുന്നു. കുടകിലെ മടിക്കേരിയില്‍ തടിയന്‍റവിട നസീറിന്‍െറ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ഗൂഢാലോചനാ ക്യാമ്പില്‍ പങ്കെടുത്തുവെന്നതാണ് ഒന്നാമത്തെ കുറ്റം. ഇതിന് രണ്ടു സാക്ഷികളെ സൃഷ്ടിച്ചു. ഇഞ്ചിത്തോട്ടത്തിലെ നസീറിന്‍െറ ജീവനക്കാരനായിരുന്ന റഫീഖാണ് ഒന്നാം സാക്ഷി. ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രഭാകരനാണ് രണ്ടാം സാക്ഷി. റഫീഖിന്‍െറത് ചട്ടം 164 അനുസരിച്ചുള്ള മൊഴിയാണ്. മജിസ്ട്രേറ്റിനു മുന്നില്‍ സ്വമേധയാ നല്‍കുന്ന സാക്ഷിമൊഴിയാണ് 164 സ്റ്റേറ്റ്മെന്‍റ്. കേസിലെ ഏറ്റവും ശക്തമായ തെളിവാണിത്. ഈ മൊഴി തിരുത്താനാവില്ല. ഇതെല്ലാം തയാറാക്കി ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ പഴുതുകളുമടച്ചായിരുന്നു അന്വേഷണസംഘത്തിന്‍െറ നീക്കം. സുപ്രീംകോടതിയില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍െറ ബെഞ്ചില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കു വരുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പാണ് അറസ്റ്റുണ്ടാവുന്നത്. അറസ്റ്റു നടന്നാല്‍ പിന്നെ മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ലല്ലോ. കൃത്യമായ ആസൂത്രണത്തോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഓരോ ചുവടും വെച്ചതെന്നതിന് ഇതില്‍കൂടുതല്‍ തെളിവുകള്‍ വേണ്ട.
‘ഇത്രക്ക് അനുഭവിക്കാന്‍ അദ്ദേഹം എന്തു തെറ്റാണ് ചെയ്തത്?’ - സൂഫിയ മഅ്ദനി
കൊച്ചി: ബംഗളൂരു പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ ബൂത്തില്‍നിന്ന് അബ്ദുന്നാസിര്‍ മഅ്ദനി ആഴ്ചയിലൊരിക്കല്‍ വിളിച്ചാല്‍ മാത്രം വിവരങ്ങള്‍ അറിയാന്‍ കഴിയുന്ന സ്ഥിതിയാണ് ഇപ്പോള്‍ ഭാര്യ സൂഫിയക്കും മക്കള്‍ക്കും. ഇത്രക്ക് അനുഭവിക്കാന്‍ ഞങ്ങളും അദ്ദേഹവും എന്ത് തെറ്റാണ് ചെയ്തത് -മക്കളെ നെഞ്ചോട് ചേര്‍ത്ത്നിര്‍ത്തി സൂഫിയ മഅ്ദനി ചോദിച്ചു. ജയിലില്‍ കാണുന്നതിന് അനുമതി ലഭിക്കണമെങ്കില്‍ കടമ്പകള്‍ ഏറെയുണ്ട്. ബംഗളൂരു നഗരത്തില്‍നിന്ന് ഏറെ അകലെയാണ് പരപ്പന അഗ്രഹാര ജയില്‍ കോടതി ഉത്തരവ് അടക്കം രേഖകളും മറ്റും സമര്‍പ്പിച്ചാലേ ജയിലില്‍ പ്രവേശം അനുവദിക്കൂ.
ഈ മനുഷ്യനെ ഇനിയും എത്രനാള്‍ വേട്ടയാടും | ഇനാമുറഹ്മാന്‍ | interview part 1
രാജ്യം സ്വാതന്ത്രൃത്തിന്റെ 65ാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുമ്പോള്‍ ബംഗളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ അബ്ദുന്നാസിര്‍ മഅ്ദനി പാരതന്ത്രൃത്തിന്റെ രണ്ടാം അധ്യായത്തില്‍ രണ്ടാം വര്‍ഷത്തിലേക്ക് കാലൂന്നുകയാണ്. കോയമ്പത്തൂര്‍ ജയിലില്‍ ഒമ്പതര വര്‍ഷത്തെ വിചാരണത്തടവിനുശേഷം കോടതി നിരപരാധിയാണെന്നുകണ്ട് വിട്ടയച്ച മഅ്ദനിയെ മൂന്നുവര്‍ഷത്തിനുശേഷം 2010 ആഗസ്റ്റ് 17ന് ബംഗളൂരു പൊലീസ് അറസ്റ്റുചെയ്ത് ജയിലിലടച്ചു. ഇരുട്ടു കയറിയ വലതു കണ്ണും നിറംമങ്ങിയ ഇടതുകണ്ണുമായി തന്റെ പീഡനപര്‍വത്തെക്കുറിച്ച് മാധ്യമം ലേഖകന്‍ ഇനാമുറഹ്മാനുമായി മഅ്ദനി സംസാരിക്കുന്നു.....
Subscribe to:
Posts (Atom)