ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. ചികില്‍സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഹരജി. എന്നാല്‍, പൊലീസ് സംരക്ഷണത്തോടു കൂടി മഅ്ദനിക്ക് സ്വന്തം ചെലവില്‍ ചികില്‍സ നടത്താമെന്നു പറഞ്ഞ കോടതി ചികില്‍സാ സമയത്ത് കുടുംബാംഗങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ബാഗ്ളൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിയെ രണ്ടാമതും അറസ്റ്റു ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒമ്പതു വര്‍ഷത്തോളം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടെങ്കിലും ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ ബന്ധമാരോപിച്ച് വീണ്ടും ജയിലിലടക്കുകയായിരുന്നു. കടുത്ത പ്രമേഹമടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അന്നു തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നു. പൊലീസ് കസ്റ്റഡിയിലും ജയിലിലും മഅ്ദനി ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ ഇന്നും വാദിച്ചു.
No comments:
Post a Comment