(Courtesy: http://sdpi.in )
കൊല്ലം: രാജ്യത്തു പീഡിപ്പിക്കപ്പെടുന്ന നൂറുകണക്കിനു മഅ്ദനിമാര്‍ക്കുവേണ്ടി എസ്.ഡി.പി.ഐ രംഗത്തുണ്ടാവുമെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ കൊല്ലത്തു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിവിധ ജയിലുകളില്‍ നിരവധി മഅ്ദനിമാര്‍ കിടക്കുന്നുണ്ട്. ധാരാളം പേര്‍ വിചാരണത്തടവുകാരായി കഴിയുന്നുണ്ട്. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളെ കുറ്റംചെയ്തവരായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു. 1998ല്‍ മഅ്ദനിക്കുവേണ്ടി രംഗത്തിറങ്ങിയപ്പോള്‍ തീവ്രവാദികള്‍ക്കുവേണ്ടി തീവ്രവാദികള്‍ രംഗത്തിറങ്ങുന്നു എന്നു ചിലര്‍ ആക്ഷേപിച്ചിരുന്നു. പലരും അതൊക്കെ മറന്നു. നാം അതു മറക്കുന്നവരല്ല പക്ഷേ, പൊറുക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.