പ്രമുഖ രാഷ്‌ട്രീയ-സാമൂഹിക പ്രവര്‍ത്തകന്‍ അബ്ദുന്നാസിര്‍ മഅ്ദനിക്കെതിരെ ഭരണകൂടം പുലര്‍ത്തുന്ന നീതി നിഷേധത്തില്‍ പ്രതിഷേധിച്ച് കേരള മുസ്‌ലിം സംയുക്തവേദി സംഘടിപ്പിക്കുന്ന രാജ്‌ഭവന്‍ മാര്‍ച്ചും ജയില്‍ നിറക്കലും നാളെ തലസ്ഥാനത്ത് നടക്കും. അന്യായമായി തടങ്കലിട്ടിരിക്കുന്ന മഅദനിയെ ഉടന്‍ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് തലസ്ഥാനത്ത് നടക്കുന്ന മാര്‍ച്ചില്‍ പതിനായിരങ്ങള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ വ്യക്തമാക്കി. വിശുദ്ധ ഖുര്‍ആന്‍ തൊട്ട് നിരപരാധിത്വം ആണയിട്ട് വ്യക്തമാക്കിയെങ്കിലും കള്ളത്തെളിവുകളുടെ അടിസ്ഥാനത്തില്‍ മഅദനിയെ പിടിച്ചു വെച്ചിരിക്കുകയാണ്. കഴിഞ്ഞ റമദാന്‍ കാലത്ത് തടവിലാക്കിയ അദ്ദേഹത്തെ ഒരിക്കലും പുറത്തുകൊണ്ടുവരരുതെന്ന് ചിലരുടെ താല്‍പര്യങ്ങളാണ് അദ്ദേഹത്തിനു നീതി ലഭിക്കുന്നതിനു തടസ്സമാകുന്നത്. വിചാരണത്തടവുകാരനായി ജാമ്യം പോലും അനുവദിക്കാതെ ഒരു പ്രമുഖ രാഷ്‌ട്രീയ-സാമൂഹികപ്രവര്‍ത്തകനെ തടവിലിടുന്നത് മനുഷ്യാവകാശ ധ്വംസനമാണ്. അന്യസംസ്ഥാന ജയിലറയില്‍ കേരളത്തിലെ ഒരു പ്രമുഖ പൌരന്‍ മുനുഷ്യാവകാശലംഘനം നേരിടുമ്പോള്‍ കേരളസര്‍ക്കാര്‍ തുടരുന്ന അപകടകരമായ മൌനം അവസാനിപ്പിക്കേണ്ടതാണ്.
രാവിലെ 10 മണിക്ക് മ്യൂസിയം ജങ്ഷനില്‍ നിന്നാരംഭിക്കുന്ന മാര്‍ച്ച് രാജ്‌ഭവന് മുന്നില്‍ അഖിലേന്ത്യാ മുസ്ലിം പേഴ്സനല്‍ ലോബോര്‍ഡ് മുന്‍ ചെയര്‍മാന്‍ സയ്യിദ് ശഹാബുദീന്‍ ഉദ്ഘാടനം ചെയ്യും. കേരള മഹല്ല് ഇമാം ഐക്യവേദി, കേരള മുസ്‌ലിം യുവജന വേദി, അന്‍വാര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍, മുസ്‌ലിം സാധു സംരക്ഷണ സമിതി, മൗലാന അലി മിയാന്‍ അക്കാദമി, അമാനീസ് അസോസിയേഷന്‍, ഫോര്‍മര്‍ അന്‍വാര്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ എന്നീ സംഘടനകള്‍ മാര്‍ച്ചില്‍ പങ്കെടുക്കും. എ സമ്പത്ത് എം.പി, എം.എല്‍.എമാരായ കെ ടി ജലീല്‍, പി ടി എ റഹീം, ജമീലാ പ്രകാശം, പാലോട് രവി, മുന്‍മന്ത്രി നീലലോഹിത ദാസന്‍ നാടാര്‍, മാധ്യമനിരൂപകന്‍ ഭാസുരേന്ദ്രബാബു, മുസ്ലിംലീഗ്, ഐ.എന്‍.എല്‍, ജമാഅത്തെ ഇസ്ലാമി, പോപുലര്‍ ഫ്രണ്ട്, എസ്.ഡി.പി.ഐ, കെ.എം.വൈ.എഫ്, സോളിഡാരിറ്റി, അല്‍ഹാദി അസോസിയേഷന്‍, മാന്നാനീസ് അസോസിയേഷന്‍, അന്‍വാര്‍ വെല്‍ഫയര്‍ അസോസിയേഷന്‍, മഹല്ല് ഇമാം ഐക്യവേദി, നദ്വീസ് അസോസിയേഷന്‍ തുടങ്ങിയ സംഘടനകളുടെ നേതാക്കള്‍ സംബന്ധിക്കും.
No comments:
Post a Comment