Thursday, August 25, 2011

മഅ്ദനി ഒരു ജനാധിപത്യപ്രക്ഷോഭമാണ്

(An article by T Muhammed Velom Published on his Blog dated 30/Aug/2011. Click on the following link to read.)
മഅ്ദനി ഒരു ജനാധിപത്യപ്രക്ഷോഭമാണ്

ജയിലിലടക്കപ്പെട്ട മഅ്ദനിയെയല്ല ജയില്‍ മോചിതനായ മഅ്ദനിയെയാണ് രാഷ്ട്രീയപാര്‍ട്ടി കള്‍ക്കാവശ്യം - സിവിക് ചന്ദ്രന്‍


Courtesy: Madani Web

കോഴിക്കോട്: കോയമ്പത്തൂര്‍ ജയിലില്‍ നിന്ന് മോചിതനായ മഅ്ദനിയെ സ്വീകരിക്കാന്‍ ആവേശം കാണിച്ച രാഷ്ട്രീയ പാര്‍ട്ടികളും സാംസ്‌കാരിക നായകരും ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ ജയിലിലടക്കപ്പെട്ട മഅ്ദനിയുടെ വിഷയത്തില്‍ മൗനം പാലിക്കുകയാണ്. ജയിലിലടക്കപ്പെട്ട മഅ്ദനിയെ അല്ല, ജയില്‍ മോചിതനായ മഅ്ദനിയെയായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കാവശ്യം എന്ന് എഴുത്തുകാരനും സാംസ്‌കാരിക പ്രവര്‍ത്തകനുമായ സിവിക് ചന്ദ്രന്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം പ്രസിദ്ധീകരിച്ച ഫ്രീ മഅ്ദനി ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കാല പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് തീവ്രവാദിയെന്ന് മുദ്ര കുത്തുന്നതെങ്കില്‍ മുഖ്യമന്ത്രിമാരായിരുന്ന നായനാരും വി.എസ് അച്യുതാനന്ദനും തീവ്രവാദികളാണെന്ന് പറയേണ്ടി വരും. കേരളത്തിലെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകര്‍ മഅ്ദനിയെന്ന് ഉച്ചരിക്കാന്‍ ഭയപ്പെടുന്നു. തീവ്രവാദിയെന്ന് ബ്രാന്റ് ചെയ്യപ്പെടുമെന്ന് അവര്‍ ഭയക്കുന്നു. ഭീതിതമായ ഈ സാഹചര്യത്തില്‍ മഅ്ദനി-മഅ്ദനി എന്ന് ആവര്‍ത്തിച്ചു പറയാന്‍ പൊതു വേദികള്‍ രൂപപ്പെടണമെന്നും അദ്ദേഹം പറഞ്ഞു.

Monday, August 22, 2011

മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥതയുണ്ടാക്കും - കൃഷ്ണയ്യര്‍


Courtesy: Madhyamam Online dated Sun, 08/21/2011

കൊച്ചി: മഅ്ദനിയുടെ അന്യായ തടങ്കല്‍ രാജ്യത്ത് അസ്വസ്ഥത വളരാന്‍ കാരണമാകുമെന്ന് ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍ അഭിപ്രായപ്പെട്ടു. ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറത്തിന് വേണ്ടി സോളിഡാരിറ്റി തയാറാക്കിയ www.maudany.in വെബ്‌സൈറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിചാരണ തടവുകാരനായി നീണ്ട ഒമ്പതര വര്‍ഷം കോയമ്പത്തൂര്‍ ജയിലില്‍ മഅ്ദനി കഴിയേണ്ടി വന്നതിന് ഉത്തരവാദികളാരെന്ന് കണ്ടെത്തേണ്ടതുണ്ട്. മികച്ച പ്രഭാഷകനായും മാന്യനായ പൊതുപ്രവര്‍ത്തകനുമായാണ് മഅ്ദനിയെ തനിക്ക് അനുഭവപ്പെട്ടിട്ടുള്ളതെന്നും അദ്ദേഹം പറഞ്ഞു.

സോളിഡാരിറ്റി സംസ്ഥാന സെക്രട്ടറി കെ.കെ. ബഷീര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജസ്റ്റിസ് പി.കെ. ഷംസുദ്ദീന്‍, നൈതിക സംവാദം എഡിറ്റര്‍ അഡ്വ.പത്മകുമാര്‍, പി.ഡി.പി സംസ്ഥാന സെക്രട്ടറി അഡ്വ. മുഹമ്മദ് റജീബ്,സുഹൈല്‍ ഹാഷിം,അനീസ് ബാബു എന്നിവര്‍ സംബന്ധിച്ചു.

Sunday, August 21, 2011

മഅ്ദനിയുടെ തടവ് ഒരു വര്‍ഷം പിന്നിടുമ്പോള്‍ - സി. ദാവൂദ്


Published on Madhyamam Online dated Sat, 08/20/2011

2010 ആഗസ്റ്റില്‍, തന്നെ പൊലീസ് അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നതിന് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് മഅ്ദനിയുമായി ഞാന്‍ സംസാരിച്ചത്. അന്‍വാര്‍ശ്ശേരിയിലെ അദ്ദേഹത്തിന്‍െറ സ്ഥാപനത്തിന്‍െറ അതിഥി മുറിയില്‍ അന്ന് അദ്ദേഹം കടുത്ത സമ്മര്‍ദത്തിലായിരുന്നു. അനിതരസാധാരണമായ മനോദാര്‍ഢ്യവും ആത്മനിയന്ത്രണവും പ്രകടിപ്പിക്കുമ്പോള്‍ തന്നെ, വന്‍ ഗൂഢസംഘത്തോട് തനിച്ച് പൊരുതേണ്ടി വരുന്ന പോരാളിയുടെ സംഘര്‍ഷങ്ങള്‍ ആ മുഖത്തുണ്ടായിരുന്നു. സന്ദിഗ്ധതകള്‍ക്കും ഉദ്വേഗങ്ങള്‍ക്കുമൊടുവില്‍, ദൃശ്യമാധ്യമങ്ങള്‍ സൃഷ്ടിച്ച അതിനാടകീയതകള്‍ക്ക് വിരാമമിട്ട് സൂപ്രണ്ട് അര്‍ഷിദ അട്ടല്ലൂരിയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ആഗസ്റ്റ് 17ന് ഉച്ചക്ക് 1.10ന് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് കൊണ്ടു പോയി.

Monday, August 15, 2011

തടവറയില്‍ മഅ്ദനിക്ക് ഒരു വര്‍ഷം; വിചാരണ നീളാന്‍ സാധ്യത

(Published on Madhyamam Online dated Sun, 08/14/2011)
ബംഗളൂരു: 2008 ജൂലൈ 25ലെ ബംഗളൂരു സ്‌ഫോടന പരമ്പര കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനിയുടെ തടവറ ജീവിതം ഒരു വര്‍ഷം തികയുന്നു. കേസ് വിചാരണ നീളുമെന്ന് ഉറപ്പായതോടെ കോയമ്പത്തൂര്‍ കേസിന് സമാനമായി വര്‍ഷങ്ങള്‍ മഅ്ദനി വിചാരണാ തടവില്‍ കഴിയേണ്ടിവരുമെന്നാണ് സൂചന.

Thursday, August 4, 2011

അബ്ദുല്‍ നാസര്‍ മഅ്ദനിയെ നിരുപാധികം വിട്ടയക്കുക : ഇന്ത്യയിലെ പൗരാവകാശ പ്രവര്‍ത്തകരുടേയും സംഘടനകളുടേയും സംയുക്ത പ്രസ്ഥാവന


ഞങ്ങള്‍ താഴെപ്പറയുന്ന സംഘടനകളും ബന്ധപ്പെട്ട വ്യക്തികളും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.

അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി  പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.

Human Rights organisations express concern on Ma’ Dani’s case


We the following organisations and concerned individuals hereby express the following concerns:


We are shocked at the way Abdul Nasser Ma’dani, his family and supporters have been harassed for a long period by the Karnataka government. Earlier Ma’dani, falsely accused in the Coimbatore blast case, was in jail for more than nine years after which the judge felt he was innocent. This itself is a statement on the way the executive machinery, judiciary and legislature works in this country. If this had happened in any other country, he would have been legally provided compensation for the human rights violation he suffered due to his wrong arrest under fabricated charges.

Monday, August 1, 2011

മഅ്ദനി: പൗരാവകാശ സംഘടനകള്‍ പ്രതിഷേധിച്ചു

(Published on Madhyamam daily dated 01/08/2011)
ബംഗളൂരു: അബ്ദുന്നാസിര്‍ മഅ്ദനിയെ കര്‍ണാടക സര്‍ക്കാര്‍ കള്ളക്കേസില്‍ കുടുക്കി പീഡിപ്പിക്കുന്നതില്‍ ബംഗളൂരു ആസ്ഥാനമായ പൗരാവകാശ പ്രസ്ഥാനങ്ങളും മനുഷ്യാവകാശസംഘടനകളും  സംയുക്ത പ്രസ്താവനയില്‍ പ്രതിഷേധിച്ചു. കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒമ്പത് വര്‍ഷത്തിലേറെ ജയിലിലടച്ചു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്ന് കോടതി വിധിക്കുകയും ചെയ്തു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമച്ച കേസില്‍ ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടിവരുമായിരുന്നു. മഅ്ദനിക്കെതിരായ മനുഷ്യാവകാശലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാംതരം പൗരന്മാരായി കണക്കാക്കുന്നതിന്റെ സൂചകമാണ്.