Thursday, August 4, 2011

അബ്ദുല്‍ നാസര്‍ മഅ്ദനിയെ നിരുപാധികം വിട്ടയക്കുക : ഇന്ത്യയിലെ പൗരാവകാശ പ്രവര്‍ത്തകരുടേയും സംഘടനകളുടേയും സംയുക്ത പ്രസ്ഥാവന


ഞങ്ങള്‍ താഴെപ്പറയുന്ന സംഘടനകളും ബന്ധപ്പെട്ട വ്യക്തികളും സംയുക്തമായി പുറപ്പെടുവിക്കുന്ന പ്രസ്ഥാവന.

അബ്ദുല്‍ നാസര്‍ മഅ്ദനിയേയും അദ്ദേഹത്തിന്റെ കുടുംബത്തേയും അദ്ദേഹത്തെ പിന്തുണക്കുന്നവരേയും കര്‍ണ്ണാടക സര്‍ക്കാര്‍ ക്രൂരമായി പീഢിപ്പിക്കുന്നതില്‍ ഞങ്ങള്‍ നടുക്കം രേഖപ്പെടുത്തുന്നു. നേരത്തെ കോയമ്പത്തൂര്‍ സ്‌ഫോഢനക്കേസില്‍ തെറ്റായി  പ്രതിചേര്‍ക്കപ്പെട്ട് അന്യായമായി അദ്ദേഹത്തെ ഒന്‍പതു വര്‍ഷക്കാലത്തിലേറെ ജയിലില്‍ പാര്‍പ്പിക്കപ്പെട്ടിരുന്നു. നീണ്ട വിചാരണക്കൊടുവില്‍ നിരപരാധിയെന്നു കോടതി വിധിക്കുകയും ചെയ്തു. ഇതുതന്നെ നമ്മുടെ രാജ്യത്തെ ഔദ്യോഗിക സംവിധാനങ്ങളും കോടതിയും നിയമ നിര്‍മ്മാണ സഭകളും എങ്ങനെയാണ് നീങ്ങുന്നതെന്നു തെളിയിക്കുന്നു. മറ്റൊരു രാജ്യത്താണ്  ഇത്തരത്തില്‍ കെട്ടിച്ചമയ്ക്കപ്പെട്ട കേസില്‍ ഒരു പൗരന്‍ ഇത്ര നീണ്ടകാലം ജയിലില്‍ കഴിയേണ്ടിവന്നതെങ്കില്‍ വലിയ നഷ്ടപരിഹാരം നല്‍കേണ്ടി വരുമായിരുന്നു.


അബ്ദുല്‍ നാസര്‍ മഅ്ദനിക്കെതിരായ മനുഷ്യാവകാശ ലംഘനം ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാജ്യത്ത് ന്യൂനപക്ഷ മതവിഭാഗങ്ങളെ രണ്ടാം തരത്തില്‍പെട്ട പൗരന്‍മാരായി കണക്കാക്കുന്നു എന്നതിന്റെ സൂചകം മാത്രമാണ്. മഅ്ദനി മുസ്ലിം സമുദായത്തിലെ മതപണ്ഡിതനായതുകൊണ്ടാണ് ഇത്തരത്തില്‍ പീഢിപ്പിക്കപ്പെടുന്നതെന്ന്  ഞങ്ങള്‍ മനസ്സിലാക്കുന്നു. മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ജനകീയ സമരങ്ങള്‍ക്കെതിരേയും ഇത്തരത്തില്‍ കള്ളക്കേസുകള്‍ ചമയ്ക്കുന്നതിനെതിരെ ഞങ്ങള്‍ ശക്തിയായി  പ്രതിക്ഷേധിക്കുന്നു.അബ്ദുല്‍ നാസര്‍ മഅദനിയെ എത്രയും പെട്ടെന്ന് നിരുപാധികം വിട്ടയക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു. ദലിതുകള്‍ക്കെതിരെയും ആദിവാസികള്‍ക്കെതിരെയും മതന്യൂനപക്ഷങ്ങള്‍ക്കെതിരെയും ഇത്തരത്തില്‍ ചമച്ച കള്ളക്കേസുകള്‍ എത്രയും വേഗം പിന്‍വലിക്കണം

പോലീസിന്റേയും ഭരണകൂടത്തിന്റേയും ഭാഷ്യങ്ങളെ മാത്രം റിപ്പോര്‍ട്ട് ചെയ്യുന്ന ഇന്ത്യയിലെ മാധ്യമങ്ങളുടെ രീതി ഞങ്ങള്‍ ഞെട്ടലോടെയാണ് നോക്കിക്കാണുന്നത്. എന്നാല്‍ തെഹല്‍ഖയിലെ കെ.കെ ഷാഹിനെയെപ്പോലെ ചില സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകര്‍ വസ്തുതകള്‍ പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ചതും ഞങ്ങള്‍ മറക്കുന്നില്ല. കര്‍ണ്ണാടക സര്‍ക്കാര്‍ മഅ്ദനിയുടെ കാര്യത്തില്‍ വ്യാജമായി ചമച്ച സാക്ഷിമൊഴികളെക്കുറിച്ചും ഗൂഢാലോചനകളെക്കുറിച്ചും അന്വേഷിച്ച് സത്യം പുറത്തുകൊണ്ടുവരാന്‍ ശ്രമിച്ച ഷാഹിനക്കെതിരേയും അന്യായമായി കേസുകള്‍ കെട്ടിച്ചമയ്ക്കുകയാണ് ഭരണകൂടം!. ഇത് പത്രസ്വാതന്ത്ര്യത്തിനും പൗരസ്വാതന്ത്യത്തിനും നേരെയുള്ള കടന്നുകയറ്റമാണ്, ജനാധിപത്യ വിരുദ്ധവുമാണ്.

ഇന്ത്യയിലെ ഭരണ സംവിധാനത്തിലും പോലീസിലും മറ്റ് ഔദ്യോഗിക ഏജന്‍സികളിലും വര്‍ദ്ധിച്ചുവരുന്ന കാവിവത്കരണം ഞങ്ങളെ ആശങ്കപ്പെടുത്തുന്നു. ഭരണകൂടവും ഏജന്‍സികളും മുസ്ലിം സമൂദായത്തെ മുഴുവന്‍ ഭീകരരായി മുദ്രചാര്‍ത്തുകയാണ്. ഇന്ത്യയിലെ  ആയിരക്കണക്കിന് മുസ്ലിം യുവാക്കള്‍ അന്യായമായി കെട്ടിച്ചമയ്ക്കപ്പെട്ട കേസുകളില്‍ വിവിധ ജയിലുകളിലായി കഴിയുന്നുണ്ട്. ഇത് നമ്മുടെ രാജ്യത്തെ നീതിവ്യവസ്ഥയ്ക്കും ജനാധിപത്യ സംവിധാനത്തിനും ലജ്ജാകരമാണ്. ഭരണഘടനയെ അപമാനിക്കുന്നതിന് തുല്യവുമാണ്.

ഞങ്ങള്‍ രാജ്യത്തെ ഭരണകൂടത്തോടും എല്ലാ ഔദ്യോഗിക ഏജന്‍സികളോടും ഇന്ത്യന്‍ ഭരണഘടനയുടെ അന്തസ്സത്തയ്ക്കു യോജിച്ച വിധത്തിലും മതേതരത്വവും ജനാധിപത്യവും ഉറപ്പിക്കുന്നതരത്തിലുമുള്ള നിലപാടുകളെടുക്കാന്‍ ആവശ്യപ്പെടുന്നു. ഇന്ത്യയിലെ ദലിതര്‍ക്കും ആദിവാസികള്‍ക്കും മുസ്ലീങ്ങള്‍ക്കും നിര്‍ഭയരായി ജീവിക്കാനുള്ള അവസരം സൃഷ്ടിക്കുനതിലൂടെ മാത്രമാണ് ഇന്ത്യയുടെ ജനാധിപത്യത്തിന്റെ നിലനില്‍പ്പ്

പ്രസ്ഥാവനയില്‍ ഒപ്പ് വച്ച സംഘടനകളും വ്യക്തികളും

1. അരുണാ റോയി

2. ആനന്ദ് പട്‌വര്‍ധന്‍ (ഫിലിം മേക്കര്‍)

3. ഡോ. ബിനായക് സെന്‍

4. കവിത ശ്രീവാസ്തവ (സെക്രട്ടറി പിയുസില്‍)

5. പി.പി.എസ്.എസ് (ആന്റി-പോസ്‌കോ മൂവ്‌മെന്റ്)

6. കെ. സച്ചിദാന്ദന്‍

7. ജമീല പ്രകാശം എംഎല്‍ എ

8. ഡോ.ഇലീനാ സെന്‍

9. ഡോ.സെബാസ്റ്റ്യന്‍പോള്‍

10. പ്രഫുല്ലാ സാമന്തറായി, നാഷണല്‍ കണ്‍വീനര്‍ എന്‍.എ.പി.എം

11. ടി. ആരിഫലി

12. മതാനി സല്‍ദാന,ചെയര്‍ പേഴ്‌സന്‍, നാഷണല്‍ ഫിഷ് വര്‍കേഴ്‌സ് ഫോറം (എന്‍.എഫ്.എഫ്)

13. കെ.പി ശശി

14. എസ്.ഐ.സി.എച്ച്.ആര്‍.ഇ.എം (സിക്രം)

15. പെഡസ്ട്രിയന്‍ പിക്‌ചേഴ്‌സ്

16. ന്യൂ സോഷ്യലിസ്റ്റ് ആള്‍ട്ടര്‍നേറ്റീവ്

17. ഡോ. എ നീല ലോഹിദാസന്‍ നാടാര്‍

18. ഭാസുരേന്ദ്ര ബാബു

19. ഡോ എസ് ബാലരാമന്‍

20. നാഷണല്‍ ആദിവാസി അലൈന്‍സ്

21. കെ.ഇ.എന്‍

22. ഇന്ത്യന്‍ സോഷ്യല്‍ ആക്ഷന്‍ ഫോം (ഐ.എന്‍.എസ്.എ.എഫ്)

23. റവ. ഫാ. അബ്രഹാം ജോസഫ്

24. ഒറീസ മാനവിക് അധികാര്‍ സുരൈഖ്യ

25. എന്‍വയോണ്‍മെന്റല്‍ സപ്പോര്‍ട്ട് ഗ്രൂപ്പ്, ബാംഗളൂര്‍

26. ഹ്യൂമണ്‍ റൈറ്റ് അലര്‍ട്ട്, മണിപ്പൂര്‍

27. ഫാ.ജോര്‍ജ്, ഡയറക്ടര്‍ ഇന്ത്യന്‍ സോഷ്യല്‍ ഇന്‍സ്റ്റിറ്റിയൂട്ട്, ബാഗ്ലൂര്‍

28. കേരള സ്വതന്ത്ര മത്സ്യ തൊഴിലാളി ഫെഡറേഷന്‍

29. ക്യാപെയിന്‍ ടു റിക്ലെയിം ഡെമോക്രസി

30. യുനൈറ്റഡ് സോഷ്യലിസ്റ്റ് പാര്‍ട്ടി (സി.ഡബ്ല്യു. ഐ. ശ്രീലങ്ക)

31. മസ്ദൂര്‍ കിസാന്‍ ശക്തി സംഗതന്‍(എം. കെ. എസ്.എസ്)

32. കോമണ്‍ കണ്‍സേന്‍ ഭൂവനേശ്വര്‍

33. തീരദേശ മഹിളാ വേദി

34. വനവാസി സുരക്ഷ പരിഷത്ത്, കണ്‍ഠമാല്‍

35. കോസ്റ്റല്‍ കമ്മ്യൂണിറ്റി പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്,ചെന്നൈ, തമിഴ്‌നാട്

36. അണ്‍ഓര്‍ഗനൈസ്ഡ് വര്‍കേഴ്‌സ് ഫെഡറേഷന്‍ , തമിഴ്‌നാട്

37. നാഷണല്‍ ആലൈന്‍സ് ഓഫ് പീപ്പിള്‍സ് മൂവ്‌മെന്റ്, തമിഴ്‌നാട്

38. തമിഴ്‌നാട് ഡൊമസ്റ്റിക് വര്‍കേഴ്‌സ് മൂവ്‌മെന്റ്, ചെന്നൈ

39. കോസ്റ്റല്‍ വുമണ്‍ പ്രൊട്ടക്ഷന്‍ മൂവ്‌മെന്റ്, ചെന്നൈ ആന്റ് തിരുവള്ളൂര്‍, തമിഴ്‌നാട്

40. പേവ്‌മെന്റ് ഡല്ലേഴ്‌സ് റൈറ്റ്‌സ് അസോസിയേഷന്‍, ചെന്നൈ

41. കോസ്റ്റല്‍ പീപ്പിള്‍ ഫെഡറേഷന്‍, (പി.പി.എഫ്) തൂത്തുകുടി

42. കാരങ്കള്‍ വുമണ്‍ ഫെഡറേഷന്‍ , തൂത്തുക്കുടി

43. വുമണ്‍സ് കളക്റ്റീവ്‌സ്, തൂത്തൂകുടി

44. രാമനാഥ്് ഫിഷ് വര്‍കേഴ്‌സ് ട്രേഡ് യൂണിയന്‍, (ആര്‍ എഫ് ടി യു)

45. കുടലൂര ഉലൈകും പകല്‍ മുന്നണി, തൂത്തുകുടി

46. സഹോദര്യ പ്രസ്ഥാനം

47. ജസ്റ്റീഷ്യാ

48. മനുഷ്യാവകാശ സംരക്ഷണ കേന്ദ്രം, കേരളം

49. നവജനാധിപത്യ പ്രസ്ഥാനം, കേരളം

50.സോളിഡാരിറ്റി യൂത്ത് മൂവ്‌മെന്റ്, കേരള

51. സാധുജന വിമോജന സംയുക്ത വേദി

52. കേരളാ ദലിത് മഹാസഭ

53. ഫോം ഫോര്‍ ഡമോക്രസി ആന്റ് കമ്മ്യൂണല്‍ അമിറ്റി

54. ആക്ഷന്‍ ഫോര്‍ സോഷ്യല്‍ ഇക്വാലിറ്റി

55. പി.യു.സി.എല്‍ ബാഗ്ലൂര്‍

56. കബനി- ദി അദര്‍ ഡയറക്ഷന്‍

57. ഗ്രോ വാസു

58. കെ.അജിത

59. സിവിക് ചന്ദ്രന്‍, കോഴിക്കോട്

60. പി.വി സുധീര്‍ കുമാര്‍ (കണ്‍വീനര്‍, ആന്റി എന്റോസള്‍ഫാന്‍ മൂവ്‌മെന്റ് കാസര്‍കോഡ്)

61. വിഷ്വല്‍ സെര്‍ച്ച്

62. അഡ്വ. പിഎ പൗരന്‍

63. ഒ. അബ്ദുറഹ്മാന്‍

64. പി.യു.സി.എല്‍, രാജസ്ഥാന്‍

65. ഭാരതീയ മുസ്‌ലിം മഹിളാ അന്തോളന്‍

66. പി.ഐ നൗഷാദ്,

67. ടി. പീറ്റര്‍

68. ളാഹാ ഗോപാലന്‍.

69. ജോയ് കൈതാരത്ത്

70. വിളയോടി വേണു ഗോപാല്‍

71. എം ആര്‍ സുധേഷ്

72. ഏകത, മുംബൈ

73. അമന്‍ സമുദായ ഗുജറാത്ത്

74.ഒമാസ, ഭൂവനേശ്വര്‍

75. ജനവികാസ്, കന്തമാല്‍

76. കത്തോലിക് ചാരിറ്റീസ്, കുര്‍ദാറോഡ്

77. ഗ്രാമ പ്രഗതി,കന്തമാല്‍

78. ഡോ.ആനന്ദ് തെല്‍തുമ്പടെ, കമ്മിറ്റി ഫോര്‍ ദി പ്രൊട്ടക്ഷന്‍ ഓഫ് ഡെമോക്രാറ്റിക് റൈറ്റ്-സി.പി.ഡി.ആര്‍ ,മുംബൈ

79. ഡോ. സുനിലം, ഇന്ത്യന്‍ സോളിഡാരിറ്റി കമ്മിറ്റി ഫോര്‍ ഡമോക്രസി,ഫ്രീഡം ആന്റ് ഹ്യൂമണ്‍ റൈറ്റ്-

ഐ.എന്‍.എസ്.ഒ.സി.ഒ

80. ചിത്രാഞ്ജന്‍ സിംഗ്  (പി.യു.സി.എല്‍ നാഷണല്‍ സെക്രട്ടറി)

81. ദയാമണി ബര്‍ലാ, ആദിവാസി അസ്തിത്വവ രക്ഷാ മഞ്ച്, ഝാര്‍ഖണ്ഡ്

82. ഗൗതം ബന്ധോപത്യായ,  നദി ഗതി മോര്‍ച്ച, ഛത്തീസ്ഘഢ്

83. സ്വാമി വിശ്വഭദ്രാനന്ദശക്തി ബോധി

84. ഹിരണ്‍ ഗാന്ധി, അഹമ്മദാബാദ്, സംവേദന്‍ കള്‍ച്ചറല്‍ പ്രോഗ്രാം

85. നാഗാ പീപ്പിള്‍സ് മൂവ്‌മെന്റ് ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് (എന്‍.പി.എം.എച്ച.ആര്‍)

86. പാഠഭേദം മാഗസിന്‍

87. ഉല്‍കര്‍ഷ് സിന്‍ഹ, സെന്റര്‍ ഫോര്‍ കണ്‍ഡംപററി സ്റ്റഡീസ് ആന്റ് റിസര്‍ച്ച്, ലകനൗ, യു.പി

88. അനില്‍ ചൗദരി, പോപ്പുലര്‍ എജ്യുക്കേഷന്‍ ആന്റ് ആക്ഷന്‍ സെന്റര്‍ (പി.ഇ.എ.സി.ഇ) ന്യൂഡല്‍ഹി

89. ഇര്‍ഫാന്‍ അഹമ്മദ്, ലോക് മഞ്ച്, ഔറംഗാബാദ്, ബീഹാര്‍

90. വീരേന്ദ്ര വിദ്രോഹി, മത്സ്യ മേവത് ശിക്ഷാവികാസ് സംസ്ഥാന്‍ (എംഎംഎസ് വിഎസ്) അല്‍വാര്‍

91. ജമീല നിഷാദ്, ഷഹീന്‍(വുമണ്‍ റിസോഴ്‌സ് സെന്റര്‍, ഹൈദരാബാദ്, എ.പി)

92. അഡ്വ.രാജേന്ദ്രന്‍,സ്രാവന്തി -ചിറ്റോര്‍ ആന്ധ്ര പ്രദേശ്

93. പി. ജോസഫ് വിക്ടര്‍, ഹോപ് ,പുതുശ്ശേരി

94. ഹേമ കബ്രവാള്‍, ഉത്തരഖണ്ഡ് നദി ബച്ചോ അഭിയാന്‍, ഉത്തരഖണ്ഡ്

95.ഡി.ലീന , സോഷ്യല്‍ ഡവലപ്പ്‌മെന്റ് ഫൗണ്ടേഷന്‍, ന്യൂഡല്‍ഹി

96. ശ്യാമള ബേബി, ഫോറം ഫോര്‍ വുമണ്‍സ് റൈറ്റ്‌സ് ആന്റ് ഡവലപ്‌മെന്റ് (എഫ്ഒആര്‍ഡബ്ല്യൂ ഒ ആര്‍ ഡി), തമ്പാരം-ചന്നൈ

97. സി.ആര്‍ നീലകണ്ഠന്‍, ആക്റ്റിവിസ്റ്റ്,എഴുത്തുകാരന്‍

98. കമല്‍ കുമാര്‍, ലോക് തന്ത്രിക് ജനാധികാര്‍ മഞ്ച്,ലകനൗ, യു.പി

99. രാംകുമാര്‍, ഡയനാമിക് ആക്ഷന്‍ ഗ്രൂപ്പ് ,യു.പി

100. ആഷിശ് അവസ്തി, ശഹരി ഗരീബ് കാംഗര്‍ സംഘര്‍ഷ് മോര്‍ച്ച, ലക്‌നൗ,യു.പി

101. രാമകൃഷ്ണ ശുക്ല, പഹുജ് വികാസ് മഞ്ച്, യുപി

102. അസ്മ അസീസ്

103. നാസിം അന്‍സാരി

104. അജയ് മൊറയ, ജന വിഞ്ജാന്‍ സമിതി ബീഹാര്‍

105. മോത്തിലാല്‍ ആനന്ദ്, ആദി ദളിത് ഫോം ബീഹാര്‍

106. ഷാജഹാന്‍ ഷാദ് അമന്‍ കമ്മിറ്റി ബീഹാര്‍

107. ശസ്താനന്ദ് ശര്‍മ, ഐടിയുസി ബീഹാര്‍

108. സാധന

109. വിജയ, ദളിത് വുമണ്‍ ഫോറം, സെകന്തരാബാദ്, എപി

110. ജഗ്ദീഷ്, ബാംഗളൂര്‍

111. മോഹന്‍ കാണ്ഡ്പാല്‍, ഉത്തരഘണ്ഡ് പരിവര്‍ത്തന സമിതി

112. പ്രഭാത് ധ്യാനി,  മഹിളാ എകത പരിഷത്ത്, ഉത്തരഘണ്ഡ്

113. ഗോവിന്ദ് സിംഗ് മെഹറ, ഉത്തരഘണ്ഡ് സര്‍പ്പഞ്ച് സംഗതന്‍, ഉത്തരഘണ്ഡ്

114. പ്രേംസിഗ്, അളകനന്ദാ വിജാര്‍സംഗ്, ഉത്തരഘണ്ഡ്

115. സന്ധ്യ ആനന്ദ്

116. കിസാന്‍ മോര്‍ച്ച, ബിക്കാനീര്‍ ,രാജസ്ഥാന്‍

117. സെന്റര്‍ ഫോര്‍ സോഷ്യല്‍ ഇനിഷേറ്റീവ്, ഗോരഖ്പൂര്‍, യുപി

118. മഹിളാ മോര്‍ച്ച, ബനാസ്വര, രാജസ്ഥാന്‍

119. ദളിത് സേന, ജോത്പൂര്‍,രാജസ്ഥാന്‍

120.അപാദ നിവാരക് മഞ്ച് യുപി

121. കല്യാണി മേനോന്‍-സെന്‍, ന്യൂഡല്‍ഹി

122. കാമയാനി ബാലി മഹാബല്‍, മുംബൈ

123. ഡോ. സ്വരൂപ് ധ്രൂവ്്, അഹമദാബാദ്

124. മനോജ് സിംഗ്

125. ദി അദര്‍ മീഡിയ

126. ഗുമന്‍സിംഗ്, ഹിമാലയനിധി അഭിയാന്‍, ഹിമാചല്‍ പ്രദേശ്

127. മെയ് 17 മൂവ്‌മെന്റ്,തമിഴ്‌നാട്

128. തമിള്‍ സോളിഡാരിറ്റി

129. ക്യാംപെയിന്‍ ടു റിക്ലൈന്‍ ഡിമോക്രസി

130. പീപ്പിള്‍സ് സോളിഡാരിറ്റി കണ്‍സേണ്‍സ്

131.  കര്‍ണാടക ജന ശക്തി

132. സാമനാദ മഹിളാ വേദിക്

133. പീപ്പിള്‍സ് ഡമോക്രാറ്റിക് ഫോം

134. സ്ത്രി ജാഗ്രതി സമിതി

135. കര്‍ണാടക കോമു സൗഹാര്‍ദ്ദ വേദികെ

136. പീപ്പിള്‍സ് വാച്ച്

137. ഹ്യൂമണ്‍ റൈറ്റ്‌സ് ഡിഫന്റേഴ്‌സ് അലര്‍ട്ട്

138. കോമണ്‍ കണ്‍സേന്‍സ്

139. ഭൂവനേശ്വര്‍ വനവാസി സുരക്ഷ പരിഷത്ത് കന്തമല്‍

140. സ്റ്റുഡന്റ് ക്രിസ്ത്യന്‍ മുവ്‌മെന്റ് ഓഫ് ഇന്ത്യ

141. ജതാധര്‍ ബച്ചാവോ അന്തോളന്‍

142. രാജധാനി ബസ്തി ഉന്നയേന്‍ പരിഷത്ത്, ഭൂവനേശ്വര്‍

143. റോയ് ഡേവിഡ്, നാഷണല്‍ ആദിവാസി അലൈന്‍സ്

144. ട്രൈബല്‍ ജോയിന്റ് ആക്ഷന്‍ , കര്‍ണാടക

145. ബുധകാട്ട് കൃഷിക്കാരു സംഘം

146. മന്തിഗ്രെ ചിക്കമംഗ്ലൂര്‍ കര്‍ണാടക

147. ഇന്‍സാഫ് കര്‍ണാടക സഞ്ചുളകു കര്‍ണാടക

148. ബി.കെ.എസ്, എന്‍ ആര്‍ പുര

149. ബി.കെ.എസ് പ്രസിഡന്റ്, സോംവാര്‍പേട്ട് താലുക്ക് , കുടക്

150. മൂവിങ് റിപബ്ലിക്

151 ഐ.എം.എസ്‌

No comments:

Post a Comment