Thursday, December 29, 2011

മഅ്ദനിക്ക് നീതി തേടി വി.എസിന്റെ കത്ത്


തിരുവനന്തപുരം: ബംഗളൂരു സ്ഫോടനകേസുമായി ബന്ധപ്പെട്ട് ജയിലില്‍ കഴിയുന്ന അബ്ദുന്നാസര്‍ മഅ്ദനിക്ക് ചികില്‍സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് വി.എസ് അച്യുതാനന്ദന്‍കര്‍ണാടക മുഖ്യമന്ത്രിക്ക് കത്തയച്ചു. മഅ്ദനിക്കെതിരായ വിചാരണ നീട്ടിക്കൊണ്ടു പോകരുതെന്നും കത്തില്‍ ആവശ്യപ്പെടുന്നു.

തനിക്ക് ജയിലില്‍ മതിയായ ചികില്‍സ ലഭിക്കുന്നില്ലെന്നും ചികില്‍സ ലഭ്യമാക്കാന്‍ വിഎസ് ഇടപെടണമെന്നും ആവശ്യപ്പെട്ട് മഅ്ദനി വി.എസിന് കത്തയച്ചരുന്നു. ഇതിന്റെ മറുപടിയെന്നോണമാണ് വിഎസ് ഇക്കാര്യത്തില്‍ ഇടപെട്ടിരിക്കുന്നത്.

5 comments:

  1. കസബിനെ പോലെ തന്നെ അവകാശങ്ങള്‍ മദനിക്കുമില്ലേ ഇതെന്തു നീതി

    ReplyDelete
  2. പലപ്പോഴും തോന്നിയിട്ടുണ്ട്. മഅദനിയുടെ കാര്യത്തിൽ നമ്മുടെ നീതിയും,നിയമവുമൊക്കെ എന്തേ ഇങ്ങനെ എന്ന് ?

    ReplyDelete
  3. അബ്ദുല്‍നാസ്സര്‍ മദനി
    നിയമത്തിന്റെ നൂലമാലകളിലും വോട്ടു രാഷ്ട്രീയത്ത്തിന്റെ കപടതന്ത്രങ്ങളിലും
    ഒരു പുരുഷായസ്സ് മുഴുവന്‍ ഹോമിക്കപ്പെടെണ്ടി വന്ന ഇര
    കേരളത്തിലെ ഇടതു വലതു രാഷ്ട്രീയക്കാരന്റെ മനസ്സിലും മസ്തിഷ്ക്കത്തിലും ഉണര്‍ന്നിരിക്കുന്ന
    വര്‍ഗ്ഗീയതയുടെയും കപട മതേതരത്വത്തിന്റെയും വൃത്തികെട്ട മുഖം
    ആര്‍ജവത്തോടെ കേരളത്തിലെ ജനത മദനിപ്രശ്നം ഏറ്റെടുക്കുകയും
    അദ്ദേഹത്തെ ജയില്‍ മോചിതനാക്കുകുകയും ചെയ്യാനുള്ള ചങ്കൂറ്റം
    പുതു വര്‍ഷത്തിലെങ്കിലും ഉണ്ടാവട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  4. കൊല കുറ്റത്തിന് സുപ്രീം കോടതി ജാമ്യം നിഷേധിച്ച വ്യക്തിയാണ് മദനി. അല്ലാതെ മുസ്ലിം മത വിശ്വാസി ആയതുകൊണ്ടല്ല ജയിലില്‍ അടച്ചത്. അയാള്‍ മുസ്ലിം സമുദായത്തിന് അഞ്ചു നേരം നിസ്ക്കരിക്കാനുള്ള സ്വാതന്ത്ര്യത്തിനു വേണ്ടിയുള്ള സമരത്തിലാണോ ജയിലില്‍ പോയത്? ഇന്ത്യന്‍ സ്വാതന്ത്ര്യത്തിനു വേണ്ടിയാണോ? മുസ്ലിം മതത്തിന്‍റെ പൊരുള്‍ പറഞ്ഞു കൊടുത്തതിനോ? അല്ല നിരപരാധികളെ വധിക്കാന്‍ നേതൃത്വം നല്‍കിയതിന്.

    ReplyDelete
  5. ഉപ്പ് തിന്നുന്നവന്‍ വെള്ളം കുടിക്കും ...... സരബ്ജിത്തിനെ 28 വര്‍ഷമായി മറ്റനേകം ഇന്ത്യാക്കാരെയും നമ്മുടെ പട്ടാളക്കാര്‍ ഉള്‍പ്പടെയുള്ളവരെയും പാക്‌ ജയിലുകളില്‍ നരകയാതന അനുഭവിക്കുന്നു.. അത് ചോദിയ്ക്കാന്‍ ഈ പറയുന്ന ആരും ഇല്ലാലോ ? ഒന്നുമില്ലെങ്ങിലും ഇന്ത്യയിലെ ജയിലില്‍ അല്ലെ മദനി കിടക്കുന്നതു. വെറുതെ ഒരാളെ പിടിച്ചു ജയിലില്‍ ഇടാന്‍ പറ്റില്ലാലോ ...?

    ReplyDelete