Tuesday, September 25, 2012

ബംഗളൂരു സ്ഫോടന കേസ്: മഅ്ദനിയുടെ ജാമ്യാപേക്ഷ 26ന് പരിഗണിക്കും


ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി സെപ്റ്റംബര്‍ 26ന് പരിഗണിക്കും. അസുഖം മുന്‍നിര്‍ത്തി ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയ സാഹചര്യത്തിലാണ് മഅ്ദനി ഹൈകോടതിയെ സമീപിച്ചത്. മഅ്ദനിക്കെതിരായ ഒമ്പതു കേസുകളിലായി സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ തിങ്കളാഴ്ച ആദ്യ ഹരജി പരിഗണിച്ച ജസ്റ്റിസ് നാഗ്മോഹന്‍ ദാസ് ഇത് പ്രോസിക്യൂഷന്‍ വാദത്തിനായി മാറ്റി.

ബാക്കിയുള്ള എട്ടു ജാമ്യാപേക്ഷകളാണ് 26ലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, കേസിലെ 29ാം പ്രതി അബ്ദുല്‍ ഖാദര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍, അഡ്വ. പി. ഉസ്മാന്‍ എന്നിവര്‍ ഹാജരായി.

No comments:

Post a Comment