Thursday, March 7, 2013

മഅ്ദനിക്ക് ജാമ്യം


അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യം ലഭിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ശ്രീനിവാസ് ജാമ്യം അനുവദിച്ചത്. അഞ്ച് ദിവസത്തേക്ക് സ്വന്തം ചെലവില്‍ വീട്ടില്‍ പോയി വരാനാണ് ജാമ്യം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നാളെ തന്നെ മഅ്ദനി കേരളത്തിലെത്തും.

മകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തന്റെ സാന്നിധ്യം അനിവാര്യമായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ സ്വന്തം ചെലവില്‍ നാട്ടില്‍ പോയി വരാമെന്നും മഅ്ദനി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്കു ജാമ്യം ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി മകള്‍ ഷമീറ ജൗഹറ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി കര്‍ണാ‍ടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനാ‍യി കഴിയുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ഭാര്യ സൂഫിയ മഅ്ദനിയും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മഅ്ദനിയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ഉത്തരവുണ്ടായിരുന്നുവെങ്കിലും അത് പാതിവഴിയില്‍ നിലച്ചുപോയതായും അവര്‍ പറഞ്ഞിരുന്നു. 2008 ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഭീകരവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മഅ്ദനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്

No comments:

Post a Comment