Monday, June 27, 2011

അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായ തടവ് : മുഖ്യമന്ത്രി ഇടപെടണമെന്ന് ഡോ. സെബാസ്റ്റിയന്‍ പോള്‍


കൊച്ചി: അബ്ദുന്നാസിര്‍ മഅ്ദനിയുടെ അന്യായ തടവും മനുഷ്യാവകാശ ലംഘനങ്ങളും തുടരുന്ന സാഹചര്യത്തില്‍ മുഖ്യമന്ത്രി അടിയന്തരമായി വിഷയത്തില്‍ ഇടപെടണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റിയന്‍ പോള്‍ ആവശ്യപ്പെട്ടു.

ഒരു കേരളീയനെതിരെ അന്യസംസ്ഥാനത്ത് നടക്കുന്ന മനുഷ്യാവകാശ ലംഘനത്തില്‍ ഇടപെടാന്‍ മുഖ്യമന്ത്രിക്ക് ധാര്‍മിക ബാധ്യതയുണ്ട്. എറണാകുളത്ത് ഫോറം യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ജൂലൈയില്‍ മഅ്ദനിയുടെ മോചനവുമായി ബന്ധപ്പെട്ട് ഫോറത്തിന്റെയും സമാന ചിന്താഗതിയുള്ള സംഘടനകളുടെയും ആഭിമുഖ്യത്തില്‍ ദേശീയതലത്തില്‍ ഉള്‍പ്പെടെ സമര അഭിപ്രായ രൂപവത്കരണ പരിപാടികള്‍ നടത്താന്‍ തീരുമാനിച്ചു.

യോഗത്തില്‍ ഫോറം വര്‍ക്കിങ് ചെയര്‍മാന്‍ അഡ്വ. കെ.പി മുഹമ്മദ്, വയലാര്‍ ഗോപകുമാര്‍, ജനറല്‍ കണ്‍വീനര്‍ എച്ച്. ഷഹീര്‍ മൗലവി, ചേലക്കുളം അബ്ദുല്‍ ഹമീദ് മൗലവി, ടി.മുഹമ്മദ് വേളം, ടി.എ. മുജീബ് റഹ്മാന്‍, ഷക്കീല്‍ മുഹമ്മദ് എന്നിവര്‍ സംസാരിച്ചു.

3 comments:

  1. ഈ അന്യായത്തിനെതിരെ സംസാരിച്ചാൽ വർഗ്ഗീയ വാദിയായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയമുണ്ട്. എങ്കിലും പറയാതെ വയ്യ. ഇത് കാട്ടുനീതിയാണ്. ചെയ്ത സർവ്വ അപരാധവും ഏറ്റുപറഞ്ഞ് താൻ നടന്ന പാതയെ തള്ളിപ്പറഞ്ഞ് ഇനി ഒരിക്കലും തീവ്രവാദപ്രവർത്തനങ്ങളിലേയ്ക്കില്ലെന്നു പറഞ്ഞ ഒരു മനുഷ്യനെയാണിങ്ങനെ പീഡിപ്പിക്കുന്നത്. എണ്ണമറ്റ തീവ്രവാദികൾ ഇപ്പോഴും ഇന്ത്യയിലും ലോകമെങ്ങും വിലസുമ്പോൾ പ്രായച്ഛിത്തം ചെയ്ത് തന്റെ അനുയായികളെ സമാധാനത്തിന്റെ മാർഗ്ഗത്തിലേയ്ക്കു മടങ്ങാൻ പ്രേരിപ്പിച്ച ഒരു മനുഷനോട് ഇങ്ങനെ പെരുമാറുന്നതിനു പിന്നിൽ ഗൂഢാലോചന ആരോപിക്കാതിരികാൻ കഴിയില്ല. കീഴടങ്ങുന്നവനെ ചവിട്ടിക്കൊല്ലുന്നത് ആരുടെ ഏതു പാരമ്പര്യമാണോ ആവോ!

    ReplyDelete
  2. സജിം ഈ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്. ഇത് ഭാരതമാ.....!

    ReplyDelete