Monday, March 11, 2013

നീതിയുടെ കിരണം അകലെയെന്ന് മഅ്ദനി


കൊല്ലം: ‘നീതി വളരെയകലെ, അതിന്‍െറ നേരിയ പ്രകാശകിരണംപോലും കാണാന്‍ കഴിയുന്ന അവസ്ഥയിലല്ല ഞാന്‍. എങ്കിലും ഞാന്‍ നിരാശനോ ദു$ഖിതനോ അല്ല. നിങ്ങള്‍ പ്രാര്‍ഥിക്കുക, സര്‍വശക്തനില്‍ സമര്‍പ്പിച്ച് ഞാന്‍ നീങ്ങുന്നു.’ -കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ മകള്‍ ഷമീറയുടെ വിവാഹച്ചടങ്ങില്‍ ഖുത്തുബ നിര്‍വഹിക്കവെ പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പറഞ്ഞു.

Saturday, March 9, 2013

മഅ്ദനി ഇന്ന് തിരുവനന്തപുരത്ത്


മഅ്ദനി പ്രത്യേക വിമാനത്തില്‍ ഇന്ന് രാവിലെ പത്തരക്ക് തിരുവനന്തപുരത്തെത്തും. മഅ്ദനിക്ക് കോടതി നിര്‍ദേശപ്രകാരമുള്ള എല്ലാ സുരക്ഷയും ഉറപ്പുവരുത്തുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. സുരക്ഷ ചുമതല ഉത്തരമേഖല എ.ഡി.ജി.പി  എ.ഹേമചന്ദ്രനായിരിക്കും.
ഇന്നലെയാണ് മകളുടെ വിവാഹത്തില്‍ പങ്കടുക്കാന്‍ അബ്ദുള്‍ നാസര്‍ മഅ്ദനിക്ക് അനുമതി ലഭിച്ചത്. അഞ്ച് ദിവസത്തേക്ക്‌ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് മ്അദനിക്ക്‌ മോചനം. മാര്‍ച്ച് 10ന് കൊല്ലം കൊട്ടിയം സുമയ്യ ഓഡിറ്റോറിയത്തില്‍ നടക്കുന്ന മകള്‍ ഷമീറയുടെ വിവാഹത്തില്‍ പങ്കെടുക്കാനും അസുഖബാധിതനായ പിതാവ് അബ്ദുസ്സമദ് മാസ്റ്ററെ സന്ദര്‍ശിക്കാനുമാണ് പരപ്പന അഗ്രഹാര ജയിലിലെ പ്രത്യേക കോടതി കര്‍ശന വ്യവസ്ഥയോടെ അനുമതി നല്‍കിയത്.  മാര്‍ച്ച് നാലിന് മഅ്ദനി നല്‍കിയ ഹരജിയിലാണ് പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് അനുകൂല ഉത്തരവ് പുറപ്പെടുവിച്ചത്. മാധ്യമ പ്രവര്‍ത്തകരെ കാണരുതെന്നും പൊലീസ് അകമ്പടിയോടെ സ്വന്തം ചെലവിലാണ് യാത്ര നടത്തേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.

Courtesy: Media One Online

രണ്ടര വര്‍ഷത്തിനുശേഷം മഅ്ദനി എത്തുന്നു


ബംഗളൂരു: 2005 ജൂലൈ 25ന് ബംഗളൂരു നഗരത്തിന്‍െറ ഒമ്പതിടങ്ങളിലായി നടന്ന സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് രണ്ടര വര്‍ഷമായി വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനി ഒടുവില്‍ കേരളത്തിലേക്ക് മടങ്ങുന്നു. അഞ്ചുദിവസത്തെ ഇടക്കാല ജാമ്യത്തില്‍. പൊലീസ് അകമ്പടിയോടെയുള്ള ഈ വരവിന് ജാമ്യം എന്നു പറയാനാവില്ലെങ്കിലും രോഗശയ്യയിലായി അന്‍വാര്‍ശ്ശേരിയില്‍ കഴിയുന്ന പിതാവിനെ കാണാനും ഏക മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനും അവസരം ലഭിച്ചത് നിരവധി അസുഖങ്ങള്‍ വേട്ടയാടുന്ന മഅ്ദനിക്ക് നല്‍കുന്ന ആശ്വാസം വലുതാണ്.

Thursday, March 7, 2013

മഅ്ദനിക്ക് ജാമ്യം


അബ്ദുനാസര്‍ മഅ്ദനിയുടെ ജാമ്യം ലഭിച്ചു. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാനായി പരപ്പന അഗ്രഹാര സെന്‍ട്രല്‍ ജയിലിലെ പ്രത്യേക കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസ് ശ്രീനിവാസ് ജാമ്യം അനുവദിച്ചത്. അഞ്ച് ദിവസത്തേക്ക് സ്വന്തം ചെലവില്‍ വീട്ടില്‍ പോയി വരാനാണ് ജാമ്യം. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയാല്‍ നാളെ തന്നെ മഅ്ദനി കേരളത്തിലെത്തും.

മകളുടെ വിവാഹം നടത്തിക്കൊടുക്കാന്‍ തന്റെ സാന്നിധ്യം അനിവാര്യമായതിനാല്‍ ജാമ്യം അനുവദിക്കണമെന്ന് ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പോലീസ് സംരക്ഷണത്തോടെ സ്വന്തം ചെലവില്‍ നാട്ടില്‍ പോയി വരാമെന്നും മഅ്ദനി നല്‍കിയ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.
വിവാഹത്തില്‍ പങ്കെടുക്കാന്‍ മഅ്ദനിക്കു ജാമ്യം ലഭ്യമാക്കാന്‍ ഇടപെടണമെന്ന ആവശ്യവുമായി മകള്‍ ഷമീറ ജൗഹറ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. ബാംഗ്ലൂര്‍ സ്ഫോടനക്കേസില്‍ അറസ്റ്റിലായ മഅ്ദനി കര്‍ണാ‍ടകയിലെ പരപ്പന അഗ്രഹാര ജയിലില്‍ വിചാരണ തടവുകാരനാ‍യി കഴിയുകയാണ്. മകളുടെ വിവാഹത്തില്‍ പങ്കെടുക്കാന്‍ ജാമ്യം അനുവദിക്കണമെന്ന് ഭാര്യ സൂഫിയ മഅ്ദനിയും കഴിഞ്ഞ ദിവസം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടിരുന്നു. മഅ്ദനിയ്ക്ക് വിദഗ്ദ്ധ ചികിത്സ നല്‍കാന്‍ ഉത്തരവുണ്ടായിരുന്നുവെങ്കിലും അത് പാതിവഴിയില്‍ നിലച്ചുപോയതായും അവര്‍ പറഞ്ഞിരുന്നു. 2008 ബാംഗ്ലൂര്‍ സ്‌ഫോടന കേസുമായി ബന്ധപ്പെട്ട് ഭീകരവാദം, കൊലപാതകം, രാജ്യദ്രോഹം തുടങ്ങിയ കുറ്റങ്ങളാണ് മഅ്ദനിക്ക് മേല്‍ ചുമത്തിയിരിക്കുന്നത്

ഫാബ്രികേറ്റഡ് - ഡ്യോക്യുമെന്ററി ട്രെയിലര്‍


Thursday, November 22, 2012

മഅ്ദനി, ബ്യൂല: രണ്ടുതരം നീതി - ഇനാമുറഹ്മാന്‍


രണ്ടു വര്‍ഷത്തിലധികമായി ബംഗളൂരു സെന്‍ട്രല്‍ ജയിലില്‍ വിചാരണ തടവുകാരനായി കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിയും ഐ.എസ്.ആര്‍.ഒയില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുമായി കടക്കാന്‍ ശ്രമിച്ചതിന് കഴിഞ്ഞ സെപ്റ്റംബര്‍ 21ന് ബംഗളൂരു പൊലീസ് പിടിയിലായ ബ്യൂല എം. സാം എന്ന അധ്യാപികയും കൊല്ലം ജില്ലക്കാരാണ്. അതീവ ഗുരുതരമായ കുറ്റങ്ങളുടെ പേരിലാണ് ഇരുവരും പിടിയിലായത് എന്നത് മാറ്റി നിര്‍ത്തിയാല്‍ രണ്ടു ധ്രുവങ്ങളിലുള്ള വ്യക്തിത്വങ്ങളാണിവര്‍. എന്നാല്‍, നീതിയുടെ അളവുകോലിലും അന്വേഷണ ഉദ്യോഗസ്ഥരുടെ സമീപനത്തിലും ഈ അന്തരം നിലനില്‍ക്കുന്നു എന്നതാണ് ആശ്ചര്യകരം.

മഅ്ദനിയുടെ ജാമ്യാപേക്ഷ തള്ളി


ബംഗളൂരു: അബ്ദുന്നാസര്‍ മഅ്ദനിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈകോടതി തള്ളി. ചികില്‍സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ചായിരുന്നു ഹരജി. എന്നാല്‍, പൊലീസ് സംരക്ഷണത്തോടു കൂടി മഅ്ദനിക്ക് സ്വന്തം ചെലവില്‍ ചികില്‍സ നടത്താമെന്നു പറഞ്ഞ കോടതി ചികില്‍സാ സമയത്ത് കുടുംബാംഗങ്ങളെ അനുവദിക്കില്ലെന്നും വ്യക്തമാക്കി.
ബാഗ്ളൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ടാണ് മഅ്ദനിയെ രണ്ടാമതും അറസ്റ്റു ചെയ്തത്. കോയമ്പത്തൂര്‍ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒമ്പതു വര്‍ഷത്തോളം വിചാരണ തടവുകാരനായി കോയമ്പത്തൂര്‍ ജയിലില്‍ കഴിഞ്ഞ അദ്ദേഹത്തെ തെളിവില്ലെന്ന് കണ്ട് വെറുതെ വിട്ടെങ്കിലും ബാംഗ്ളൂര്‍ സ്ഫോടനക്കേസില്‍ ബന്ധമാരോപിച്ച്  വീണ്ടും ജയിലിലടക്കുകയായിരുന്നു. കടുത്ത പ്രമേഹമടക്കമുള്ള ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ അന്നു തന്നെ അദ്ദേഹത്തെ അലട്ടിയിരുന്നു.  പൊലീസ് കസ്റ്റഡിയിലും ജയിലിലും മഅ്ദനി ബാംഗ്ളൂര്‍ സ്ഫോടനവുമായി ബന്ധപ്പെട്ട് ഗൂഢാലോചന നടത്തിയെന്ന് പ്രോസിക്യൂഷന്‍ ഇന്നും വാദിച്ചു.

Saturday, October 27, 2012

നോട്ടപ്പുള്ളി സമുദായത്തിന്റെ പ്രതീകമാണ് മഅ്ദനി

-ശിഹാബ് പൂക്കോട്ടൂര്‍

''നാലു വയസ്സ് മുതല്‍ ഓര്‍ഫനേജിലാണ് ഞാന്‍ താമസിക്കുന്നത്. ഓര്‍മ വെച്ചതിന് ശേഷം കഴിഞ്ഞ വര്‍ഷമാണ് ഞാന്‍ ഉമ്മയുടെയും ഉപ്പയുടെയും കൂടെ വീട്ടില്‍ താമസിക്കുന്നത്. ജയിലില്‍ വാപ്പയെ ഓരോ തവണ കാണുമ്പോഴും കരച്ചില്‍ അടക്കിവെക്കാനുള്ള ശേഷി ഞാന്‍ നേടിയിരുന്നു. എന്നാല്‍, കഴിഞ്ഞ പ്രാവശ്യം കണ്ണിന്റെ കാഴ്ച പോയ ശേഷം ഉപ്പാനെ കാണുമ്പോള്‍ ആദ്യമായിട്ട് ഞാന്‍ പൊട്ടിക്കരഞ്ഞു. ഒരു കണ്ണ് അടച്ച് പിടിച്ചായിരുന്നു അദ്ദേഹം സംസാരിച്ചിരുന്നത്. ഇനി എനിക്ക് എന്റെ മക്കളെ കാണാന്‍ പറ്റിയില്ലെങ്കില്‍ എന്ന് അദ്ദേഹം പറയുമ്പോഴാണ് ആദ്യമായിട്ട് അദ്ദേഹം വിഷമിക്കുന്നത് പോലും ഞാന്‍ കാണുന്നത്. ബാബരി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോഴാണ് അദ്ദേഹം ഏറ്റവും ശക്തമായ ഭാഷയില്‍ സംസാരിച്ചത്. അന്ന് പോലും അദ്ദേഹം പറഞ്ഞത് 'ആയിരം പള്ളികള്‍ തകര്‍ക്കപ്പെട്ടാലും ഒരു അമ്പലത്തിന്റെ മുറ്റത്തുനിന്നും ഒരു പിടി മണ്ണ് പോലും അതിക്രമമായി എടുത്തുപോകരുത്' എന്നാണ്.

Sunday, September 30, 2012

മഅ്ദനി വിഷയത്തില്‍ പാര്‍ട്ടികളുടെ മൗനം അപകടകരം -സെബാസ്റ്റ്യന്‍ പോള്‍


ന്യൂദല്‍ഹി: അബ്ദുന്നാസിര്‍ മഅ്ദനി നേരിടുന്ന നീതിനിഷേധം ദേശീയതലത്തില്‍ ചര്‍ച്ച ചെയ്യപ്പെടുകയും ഇടപെടല്‍ ഉണ്ടാവുകയും വേണമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാനും മുന്‍ എം.പിയുമായ സെബാസ്റ്റ്യന്‍ പോള്‍ . കെട്ടിച്ചമക്കപ്പെട്ട കേസുകള്‍ സംബന്ധിച്ച് ദല്‍ഹിയില്‍ നടന്ന ജനകീയ തെളിവെടുപ്പില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണകൂടം വിചാരിച്ചാല്‍ ഒരാളെ എങ്ങനെ ക്രൂശിക്കാമെന്നതിന് ജീവിക്കുന്ന ഉദാഹരണമാണ് മഅ്ദനിയെന്ന് അദ്ദേഹം പറഞ്ഞു.

Thursday, September 27, 2012

മഅ്ദനിയുടെ ജാമ്യം; വാദം കേള്‍ക്കുന്നത് ഒക്ടോബര്‍ മൂന്നിലേക്ക് മാറ്റി


ബംഗളൂരു: ബംഗളൂരു സ്ഫോടനകേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി നേതാവ് അബ്ദുന്നാസിര്‍ മഅ്ദനി ഹൈകോടതിയില്‍ നല്‍കിയ ജാമ്യാപേക്ഷയില്‍ ഒക്ടോബര്‍ മൂന്നിന് വാദം നടക്കും. എതിര്‍വാദം ഉന്നയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന പ്രോസിക്യൂഷന്‍ അപേക്ഷ പരിഗണിച്ചാണ് കേസ് മാറ്റിയത്.

മഅ്ദനിയുടെ ആരോഗ്യസ്ഥിതിയെക്കുറിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. സ്ഫോടനത്തെ തുടര്‍ന്ന് രജിസ്റ്റര്‍ ചെയ്ത ഒമ്പതു കേസുകളും ഒന്നായി പരിഗണിച്ച് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹൈകോടതിയെ സമീപിച്ചത്. ബുധനാഴ്ച ഹരജി പരിഗണിച്ച കോടതി ഒമ്പതു കേസുകളും ഒന്നിച്ചാണ് പരിഗണിച്ചത്. ഇതേ തുടര്‍ന്നാണ് കൂടുതല്‍ സമയം അനുവദിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ രംഗത്തുവന്നത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് വിദഗ്ധ ചികിത്സക്കായി ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് മഅ്ദനി പ്രത്യേക കോടതി ജഡ്ജി എച്ച്.ആര്‍. ശ്രീനിവാസ് മുമ്പാകെ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സെപ്റ്റംബര്‍ ആറിന് ഹരജി പരിഗണിച്ച കോടതി ചികിത്സക്കുവേണ്ടി ജാമ്യം നല്‍കാനാവില്ലെന്ന് ഉത്തരവിട്ടു. സ്ഫോടനത്തിന്‍െറ സൂത്രധാരനെന്ന് സംശയിക്കപ്പെടുന്നയാളാണ് മഅ്ദനിയെന്നും ജാമ്യം നല്‍കിയാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമുള്ള പ്രോസിക്യൂഷന്‍ വാദം കണക്കിലെടുത്താണ് അപേക്ഷ നിരസിക്കുന്നതെന്നുമാണ് പ്രത്യേക കോടതി ജഡ്ജി ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

ഉയര്‍ന്ന കോടതികളില്‍നിന്ന് ജാമ്യം ലഭിക്കാനുള്ള സാധ്യതകൂടി ഇല്ലാതാക്കുന്ന രീതിയിലുള്ളതാണ് ഈ പരാമര്‍ശമെന്നാണ് നിയമ വിദഗ്ധര്‍ പറയുന്നത്. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാറാണ് ഹൈകോടതിയില്‍ ഹാജരാവുന്നത്.

Tuesday, September 25, 2012

ബംഗളൂരു സ്ഫോടന കേസ്: മഅ്ദനിയുടെ ജാമ്യാപേക്ഷ 26ന് പരിഗണിക്കും


ബംഗളൂരു: ബംഗളൂരു സ്ഫോടന കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് പരപ്പന അഗ്രഹാര ജയിലില്‍ കഴിയുന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി സമര്‍പ്പിച്ച ജാമ്യാപേക്ഷ ഹൈകോടതി സെപ്റ്റംബര്‍ 26ന് പരിഗണിക്കും. അസുഖം മുന്‍നിര്‍ത്തി ജാമ്യം അനുവദിക്കണമെന്ന് കാണിച്ച് സമര്‍പ്പിച്ച ജാമ്യാപേക്ഷ പ്രത്യേക കോടതി തള്ളിയ സാഹചര്യത്തിലാണ് മഅ്ദനി ഹൈകോടതിയെ സമീപിച്ചത്. മഅ്ദനിക്കെതിരായ ഒമ്പതു കേസുകളിലായി സമര്‍പ്പിച്ച ജാമ്യാപേക്ഷകളില്‍ തിങ്കളാഴ്ച ആദ്യ ഹരജി പരിഗണിച്ച ജസ്റ്റിസ് നാഗ്മോഹന്‍ ദാസ് ഇത് പ്രോസിക്യൂഷന്‍ വാദത്തിനായി മാറ്റി.

ബാക്കിയുള്ള എട്ടു ജാമ്യാപേക്ഷകളാണ് 26ലേക്ക് മാറ്റിയിരിക്കുന്നത്. അതേസമയം, കേസിലെ 29ാം പ്രതി അബ്ദുല്‍ ഖാദര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കോടതി തള്ളി. മഅ്ദനിക്കുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ രവിവര്‍മ കുമാര്‍, അഡ്വ. പി. ഉസ്മാന്‍ എന്നിവര്‍ ഹാജരായി.

Friday, August 17, 2012

മഅ്ദനി: നിയമത്തെ വഴിക്കു വിടുമോ?


രാഷ്ട്രീയപ്രബുദ്ധതയുടെയും ധര്‍മപ്രചോദിതമായ പ്രതികരണശേഷിയുടെയും വീമ്പുപറയുന്ന മലയാളിയുടെ എല്ലാ മനോവീര്യവും ചോര്‍ത്തിക്കളയുന്ന മറുപടിയില്ലാ ചോദ്യമാണ് ബംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ വിചാരണത്തടവുകാരനായി രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന അബ്ദുന്നാസിര്‍ മഅ്ദനി. നീതിയുടെയും ന്യായത്തിന്റെയും എന്നല്ല, സാമാന്യബുദ്ധിയുടെ പോലും പ്രാഥമികമര്യാദകള്‍ ലംഘിച്ചാണ് ഒരു മനുഷ്യന് ജനാധിപത്യരാഷ്ട്രത്തിന്റെ ഔദ്യോഗികസംവിധാനങ്ങള്‍ തടവുശിക്ഷ തീര്‍ത്തിരിക്കുന്നത്. ഒന്നഴിയുമ്പോള്‍ മറ്റൊന്നു മുറുക്കാന്‍ പാകത്തില്‍ നമ്മുടെ രാഷ്ട്രീയ, നിയമപാലന, നീതിന്യായസംവിധാനങ്ങള്‍ ഇത്ര കണിശമായി കണ്ണിലെണ്ണയൊഴിച്ച് ഒരാളെ തീതീറ്റാന്‍ കാവലിരിക്കുന്ന അനുഭവം ഇന്ത്യയില്‍ അധികമില്ല.

Monday, August 13, 2012

കേസുകള്‍ , കുരുക്കുകള്‍ | ഇനാമുറഹ്മാന്‍ | interview part 4


കോഴിക്കോട് കെ.എസ്.ആര്‍. ടി.സി ബസ്സ്റ്റാന്‍ഡില്‍വെച്ച് കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതി ഊമ ബാബുവിനെ പിടികൂടുന്നതോടെയാണ് ബംഗളൂരു കോടതിയില്‍ വാറന്‍റ് വന്നുകിടക്കുന്ന കോഴിക്കോട് കേസിന്‍െറ തുടക്കം. 1998ലാണ് സംഭവം നടക്കുന്നത്. ഊമ ബാബുവിനെ ചോദ്യംചെയ്ത പൊലീസിന് കോഴിക്കോട് നല്ലളം സ്വദേശി അശ്റഫ്, തിരൂര്‍ സ്വദേശി സുബൈര്‍ എന്നിവരാണ് സംരക്ഷണം നല്‍കിയതെന്ന വിവരം ലഭിക്കുന്നു. ’98 മാര്‍ച്ചില്‍ കോഴിക്കോട് പൊലീസ് ഇരുവരെയും അറസ്റ്റ് ചെയ്യുന്നു. ഊമ ബാബുവിന് തോക്ക് സംഘടിപ്പിച്ചുനല്‍കിയതിന് അയ്യപ്പന്‍ എന്നൊരാളും പിടിയിലാവുന്നു.

‘നീതി അകലെയാണ് ’ - ഡോ. സെബാസ്റ്റ്യന്‍ പോള്‍ | സി.എ.എം. കരീം

പി.ഡി.പി ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅ്ദനി പ്രതിയായ ബംഗളൂരു സ്ഫോടന കേസും കോയമ്പത്തൂര്‍ കേസിന്‍െറ തനിയാവര്‍ത്തനമായിരിക്കുമെന്ന് ജസ്റ്റിസ് ഫോര്‍ മഅ്ദനി ഫോറം ചെയര്‍മാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ കോയമ്പത്തൂരില്‍ ഒമ്പതുവര്‍ഷം കിടന്നു. ഒടുവില്‍ നിരുപാധികം വിട്ടയച്ചു. ഇത്തവണയും ഏറെക്കുറെ കാര്യങ്ങള്‍ ആ വഴിക്കാണ് നീങ്ങുന്നത്. പ്രോസിക്യൂഷന്‍ പറയുന്ന തെളിവുകള്‍ പരിശോധിച്ചു. ഇതില്‍ നിലനില്‍ക്കുന്ന കുറ്റങ്ങളൊന്നും ഇല്ലെങ്കിലും തീവ്രവാദ സ്വഭാവമുള്ള കേസ് ആയതിനാല്‍ തീരുമാനം വൈകുകയാണ്. കേസ് തീര്‍പ്പാക്കാന്‍ കാലതാമസം എടുക്കുമെന്നാണ് ലഭ്യമായ വിവരം. പ്രത്യേകമായി പരിഗണിക്കാന്‍ കോടതി രൂപവത്കരിച്ചെങ്കിലും മഅ്ദനി ഉള്‍പ്പെട്ട കേസില്‍ 30 ലേറെ പ്രതികളാണുള്ളത്. പ്രതികള്‍ പലരും പല സ്ഥലങ്ങളിലെ ജയിലുകളിലാണ്. അവരെ ഒന്നിച്ച് കോടതിയില്‍ എത്തിക്കാന്‍ കഴിയാതെ വരുന്നതും കാലതാമസത്തിന് ഇടയാക്കുന്നു.

കണ്ണുതുറപ്പിക്കാനാവുമോ ഈ കണ്ണുനീര്‍തുള്ളികള്‍ക്ക് - അജിത് ശ്രീനിവാസന്‍


രണ്ടാം ജയില്‍വാസത്തിന് ബംഗളൂരുവിലേക്ക് യാത്രയാകുന്നതിനു തൊട്ടുമുമ്പ്, അബ്ദുന്നാസിര്‍ മഅ്ദനിയെന്ന മകന്‍െറ അവസാന അഭ്യര്‍ഥനകളിലൊന്ന് പിതാവിനു വേണ്ടിയായിരുന്നു. ‘എനിക്കുവേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ക്കിടെ തളര്‍ന്നുവീണുപോയ എന്‍െറ പിതാവിനുവേണ്ടി നിങ്ങള്‍ പ്രാര്‍ഥിക്കണമെന്നായിരുന്നു നിറകണ്‍ വിതുമ്പലില്‍ നടത്തിയ ആ അഭ്യര്‍ഥന.
2010ലെ നോമ്പ് മാസത്തില്‍ -ആഗസ്റ്റ് 17ന്- മധ്യാഹ്ന പ്രാര്‍ഥനക്കു മുമ്പ് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ഇതു പറയുമ്പോള്‍ കണ്ണുനീര്‍ തുടച്ച മഅ്ദനി ഈ കണ്ണുനിറയല്‍ കരച്ചിലാണെന്ന് തെറ്റിദ്ധരിക്കരുതെന്നും പറഞ്ഞിരുന്നു.

Saturday, August 11, 2012

ബസേലിയോസ് കതോലിക്ക ബാവ - മ‌അ‌ദനിയുടെ ആരോഗ്യനിലയില്‍ ദുഖവും ആശങ്കയും


ഐ.സി.യുവില്‍നിന്ന് ‘സാക്ഷി’മൊഴി | ഇനാമുറഹ്മാന്‍ | interview part 3


ബംഗളൂരു സ്ഫോടനത്തിന്‍െറ ഗൂഢാലോചനയില്‍ പങ്കെടുത്തു, കോയമ്പത്തൂര്‍ പ്രസ്ക്ളബിനു സമീപത്തെ ബൂത്തില്‍ സ്ഫോടകവസ്തു അടങ്ങിയ ബാഗ് വെക്കാന്‍ ഗൂഢാലോചന നടത്തി, കോയമ്പത്തൂര്‍ സ്ഫോടന കേസിലെ പ്രതികളിലൊരാളെ പാകിസ്താനില്‍ ഐ.എസ്.ഐ പരിശീലനത്തിനയച്ചു, ഐ.എസ്.എസ് നിരോധിച്ചതിനുശേഷവും അന്‍വാര്‍ശേരിയില്‍ യോഗം ചേര്‍ന്നു എന്നിവയാണ് മഅ്ദനിക്കെതിരെയുള്ളവയില്‍ എണ്ണംപറഞ്ഞ കേസുകള്‍. ഇതില്‍ കോഴിക്കോട്, കോയമ്പത്തൂര്‍, എറണാകുളം കോടതികളുടെ വാറന്‍റ് ബംഗളൂരു ജയില്‍ സൂപ്രണ്ടിന്‍െറ മേശപ്പുറത്തുണ്ട്.

Friday, August 10, 2012

പ്രതിചേര്‍ക്കലിനു പിന്നിലെ തിരക്കഥ | ഇനാമുറഹ്മാന്‍ | interview part 2


ബംഗളൂരു സ്ഫോടനത്തില്‍ എങ്ങനെയാണ് മഅ്ദനി പ്രതിചേര്‍ക്കപ്പെടുന്നത്?

ഈ ചോദ്യത്തിന് ഒരു പുഞ്ചിരിയായിരുന്നു മറുപടി. കൃത്യമായ തിരക്കഥയനുസരിച്ച് നടന്ന നീക്കത്തിലാണ് അറസ്റ്റുണ്ടായത്. കുറ്റപത്രവും സാക്ഷികളും നേരത്തേ തയാറായിരുന്നു. കുടകിലെ മടിക്കേരിയില്‍ തടിയന്‍റവിട നസീറിന്‍െറ ഇഞ്ചിത്തോട്ടത്തില്‍ നടന്ന ഗൂഢാലോചനാ ക്യാമ്പില്‍ പങ്കെടുത്തുവെന്നതാണ് ഒന്നാമത്തെ കുറ്റം. ഇതിന് രണ്ടു സാക്ഷികളെ സൃഷ്ടിച്ചു. ഇഞ്ചിത്തോട്ടത്തിലെ നസീറിന്‍െറ ജീവനക്കാരനായിരുന്ന റഫീഖാണ് ഒന്നാം സാക്ഷി. ബി.ജെ.പി പ്രവര്‍ത്തകന്‍ പ്രഭാകരനാണ് രണ്ടാം സാക്ഷി. റഫീഖിന്‍െറത് ചട്ടം 164 അനുസരിച്ചുള്ള മൊഴിയാണ്. മജിസ്ട്രേറ്റിനു മുന്നില്‍ സ്വമേധയാ നല്‍കുന്ന സാക്ഷിമൊഴിയാണ് 164 സ്റ്റേറ്റ്മെന്‍റ്. കേസിലെ ഏറ്റവും ശക്തമായ തെളിവാണിത്. ഈ മൊഴി തിരുത്താനാവില്ല. ഇതെല്ലാം തയാറാക്കി ജാമ്യം ലഭിക്കാതിരിക്കാനുള്ള എല്ലാ പഴുതുകളുമടച്ചായിരുന്നു അന്വേഷണസംഘത്തിന്‍െറ നീക്കം. സുപ്രീംകോടതിയില്‍ ജസ്റ്റിസ് മാര്‍കണ്ഡേയ കട്ജുവിന്‍െറ ബെഞ്ചില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണനക്കു വരുന്നതിന് ഏതാണ്ട് ഒരു മണിക്കൂര്‍ മുമ്പാണ് അറസ്റ്റുണ്ടാവുന്നത്. അറസ്റ്റു നടന്നാല്‍ പിന്നെ മുന്‍കൂര്‍ ജാമ്യത്തിന് പ്രസക്തിയില്ലല്ലോ. കൃത്യമായ ആസൂത്രണത്തോടെയാണ് കര്‍ണാടക സര്‍ക്കാര്‍ ഓരോ ചുവടും വെച്ചതെന്നതിന് ഇതില്‍കൂടുതല്‍ തെളിവുകള്‍ വേണ്ട.