Monday, October 3, 2011

കൊയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കാന്‍ അനുമതി

(Courtesy: Madhyamam Daily dated 03/10/2011)

2002 ഡിസംബര്‍ 30-നു കൊയമ്പത്തൂര്‍ പ്രസ് ക്ലബ്ബിനു മുന്നില്‍ നിന്ന് സ്‌ഫോടക വസ്‌തുക്കള്‍ കണ്ടെടുത്ത കേസില്‍ പ്രതിയാക്കപ്പെട്ട പി.ഡി.പി ചെയര്‍മാന്‍ അബ്‌ദുന്നാസ് മ‌അദനിയെ കൊയമ്പത്തൂര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കാന്‍ അനുമതി. കൊയമ്പത്തൂര്‍ കോടതിയുടെ പ്രൊഡക്ഷന്‍ വാറണ്ടിനെ തുടര്‍ന്നാണ്‍ ബാംഗ്ലൂര്‍ സ്‌ഫോടന കേസ് വിചാരണക്കുള്ള പ്രത്യെക കോടതി മ‌അദനിയെ കൊണ്ടുപോകുന്നതിനു അനുമതി നല്‍കിയത്. മ‌അദനിയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ച് കൊയമ്പത്തൂരിലേക്ക് കൊണ്ടുപോകുന്നതും വരുന്നതും വിമാന മാര്‍‌ഗം വേണമെന്നും കോടതി വ്യക്തമാക്കി.

എന്നാല്‍ ഞായറാഴ്‌ച രാത്രിയും തമിഴ് നാട് പോലീസ് മ‌അദനിയെ ജയിലില്‍ നിന്ന് ഏറ്റുവാങ്ങിയില്ല. വിമാനമാര്‍ഗം മാത്രമേ കൊണ്ടുപോകാന്‍ പാടുള്ളൂവെന്ന കോടതി ഉത്തരവിന്റെ പാശ്ചാത്തലത്തില്‍ വീഡിയോ കോണ്‍‌ഫറന്‍‌സിങ്ങ് വഴി മ‌അദനിയെ ഹാജരാക്കാനും ശ്രമം നടക്കുന്നുണ്ട്. തിങ്കളാഴ്‌ച വിമാനമാര്‍‌ഗം കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ വീഡിയോ കോണ്‍‌ഫറന്‍‌സ് വഴി മ‌അദനിയെ ഹാജരാക്കാമെന്നാണ് ജയില്‍ അധികൃതര്‍ മുന്നോട്ടു വെച്ച നിര്‍‌ദ്ദേശം.

തിങ്കളാഴ്‌ച വൈകുന്നേരം മൂന്നിനു മുമ്പ് മ‌അദനിയെ കൊയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കണമെന്ന് പ്രൊഡക്ഷന്‍ വാറണ്ട് പുറപ്പെടുവിച്ച സാഹചര്യത്തിലാണ് മ‌അദനിയെ കൊണ്ടുപോകാന്‍ അനുമതി നല്‍‌കിയത്.

No comments:

Post a Comment