Saturday, July 30, 2011

പീഡിപ്പിക്കപ്പെടുന്ന മഅ്ദനിമാര്‍ക്ക് വേണ്ടി രംഗത്തുണ്ടാവും: എസ്.ഡി.പി.ഐ

(Courtesy: http://sdpi.in )
കൊല്ലം: രാജ്യത്തു പീഡിപ്പിക്കപ്പെടുന്ന നൂറുകണക്കിനു മഅ്ദനിമാര്‍ക്കുവേണ്ടി എസ്.ഡി.പി.ഐ രംഗത്തുണ്ടാവുമെന്നു പാര്‍ട്ടി ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍. ബാംഗ്ലൂര്‍ സ്‌ഫോടനക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ടു ജയിലില്‍ കഴിയുന്ന അബ്ദുന്നാസിര്‍ മഅ്ദനിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എസ്.ഡി.പി.ഐ കൊല്ലത്തു നടത്തിയ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇന്ത്യയുടെ വിവിധ ജയിലുകളില്‍ നിരവധി മഅ്ദനിമാര്‍ കിടക്കുന്നുണ്ട്. ധാരാളം പേര്‍ വിചാരണത്തടവുകാരായി കഴിയുന്നുണ്ട്. ഇന്ത്യയിലെ 20 കോടി മുസ്‌ലിംകളെ കുറ്റംചെയ്തവരായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നുവെന്നും അദേഹം പറഞ്ഞു. 1998ല്‍ മഅ്ദനിക്കുവേണ്ടി രംഗത്തിറങ്ങിയപ്പോള്‍ തീവ്രവാദികള്‍ക്കുവേണ്ടി തീവ്രവാദികള്‍ രംഗത്തിറങ്ങുന്നു എന്നു ചിലര്‍ ആക്ഷേപിച്ചിരുന്നു. പലരും അതൊക്കെ മറന്നു. നാം അതു മറക്കുന്നവരല്ല പക്ഷേ, പൊറുക്കുന്നവരാണെന്നും അദ്ദേഹം പറഞ്ഞു.
കോയമ്പത്തൂര്‍ കേസ് കൈകാര്യം ചെയ്യുന്നതിന് മഅ്ദനി നിയമസഹായ സമിതി രൂപീകരിച്ച് 34 ലക്ഷം രൂപ പിരിച്ചു. 37 ലക്ഷം ചെലവഴിച്ചുവെന്നും അദ്ദേഹം പറഞ്ഞു. മലേഗാവ് തുടങ്ങിയ സ്‌ഫോടനങ്ങള്‍ക്ക് ഇരകളായി ഇന്ത്യയുടെ വിവിധ ജയിലുകളില്‍ കഴിയുന്നവര്‍ക്കുവേണ്ടി നിയമപോരാട്ടം നടത്തും. മുസ്‌ലിംകളെ തീവ്രവാദികളും ആദിവാസികളെ മാവോവാദികളുമാക്കിക്കൊണ്ടിരിക്കുന്നു. അടുത്ത ഇന്ത്യയുടെ ഹസ്താക്ഷരം കുറിക്കുന്നത് എസ്.ഡി.പി.ഐയാണ്. രാജ്യത്തെ ഒരു ശക്തിക്കും ഈ നവയൗവ്വനത്തെ പിടിച്ചുകെട്ടാന്‍ കഴിയില്ലെന്നും അദേഹം പറഞ്ഞു. ഒരേ വേദന അനുഭവിക്കുന്ന വിഭാഗങ്ങള്‍ ഒന്നിച്ചുനില്‍ക്കേണ്ട സന്ദര്‍ഭമാണിതെന്നു യോഗത്തില്‍ അധ്യക്ഷത വഹിച്ച സംസ്ഥാന പ്രസിഡന്റ്്     നാസറുദ്ദീന്‍ എളമരം പറഞ്ഞു. കേരളത്തിന്റെ പൊതുമണ്ഡലത്തില്‍ ഒന്നിച്ചുനില്‍ക്കേണ്ട ധാരാളം പ്രശ്‌നങ്ങളുണ്ടായപ്പോള്‍, സ്ഥാപിതതാല്‍പ്പര്യങ്ങളുടെ പേരില്‍ മാറിനിന്നവര്‍ ഇനിയും തിരിച്ചറിയുന്നില്ലെങ്കില്‍ അവര്‍ക്കു മുന്നോട്ടുപോവാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. അനീതിക്കെതിരേ ഒന്നിക്കേണ്ടവര്‍ ഒരുമിച്ചുനില്‍ക്കേണ്ട സാഹചര്യമായിരിക്കുന്നുവെന്നും ഇതൊരു തുടക്കമാവട്ടെയെന്നും പി.ഡി.പി സീനിയര്‍ വൈസ് പ്രസിഡന്റ് വര്‍ക്കല രാജ് പറഞ്ഞു.

ഇല്ലാത്തെ ശത്രുവിനെ ഉണ്ടാക്കിയെടുക്കല്‍ സാമ്രാജ്യത്വവാദികളുടെയും ഫാഷിസ്റ്റുകളുടെയും അജണ്ടയാണെന്നു ചരിത്രകാരന്‍ ഡോ. എം എസ് ജയപ്രകാശ് പറഞ്ഞു. ഇങ്ങനെയാണ് മഅ്ദനിയെ തീവ്രവാദത്തിന്റെ പ്രതീകമായി ചിത്രീകരിക്കുന്നതെന്നും അദേഹം പറഞ്ഞു.മഅ്ദനി കേസ് നീതിപൂര്‍വം നടക്കുന്നതിന് മറ്റേതെങ്കിലും സംസ്ഥാനത്തെ കോടതിയിലേക്കു മാറ്റണമെന്ന സമ്മേളന പ്രമേയം ജില്ലാ പ്രസിഡന്റ് എ എ ഷാഫി അവതരിപ്പിച്ചു. പൊതുസമ്മേളനത്തില്‍ എസ്.ഡി.പി.ഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി, ജില്ലാ പ്രസിഡന്റ് എ എ ഷാഫി സംസാരിച്ചു. വൈകീട്ട് നാലിന് താലൂക്ക് കച്ചേരി ജങ്ഷനില്‍ നിന്ന് ആരംഭിച്ച റാലി പ്രസ്‌ക്ലബ്ബ് മൈതാനിയില്‍ സമാപിച്ചു.


മഅ്ദനിക്കെതിരേ നടക്കുന്ന നീതിനിഷേധത്തിനെതിരായി എസ്.ഡി.പി.ഐ കൊല്ലം പ്രസ്‌ക്ലബ്ബ് മൈതാനിയില്‍ നടത്തിയ ഐക്യദാര്‍ഢ്യസമ്മേളനം ദേശീയ പ്രസിഡന്റ് ഇ അബൂബക്കര്‍ ഉദ്ഘാടനം ചെയ്യുന്നു.

2 comments:

  1. ദയവു ചെയ്തു ബാക്കിയുള്ളവരെക്കൂടി ജയിലില്‍ ഇടരുത് പ്ലീസ്

    ReplyDelete
  2. ഞാനും സ്ഥലത്തുണ്ടായിരുന്നു.

    ReplyDelete